ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/നല്ലപാഠം

നല്ലപാഠം

ഒരിടത്ത് രാമു എന്നും മോഹൻ എന്നും പേരുള്ള രണ്ടു ആളുകൾ താമസിച്ചിരുന്നു.അവർ അയൽവാസികൾ ആയിരുന്നു.മോഹൻ ഒരു പാവപ്പെട്ട ആളായിരുന്നെങ്കിലും നല്ല ശുചിത്വം ഉള്ള വ്യക്തി ആയിരുന്നു.രാമു പണക്കാരനായിരുന്നു.എന്നാൽ രാമുവിന് ശുചിത്വം തീരെ ഇല്ലായിരുന്നു.രാമുവിന്റെ വീടും പരിസരവും വൃത്തികേടായി ആയിരുന്നു കിടന്നിരുന്നത്.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു രോഗം പടർന്നു പിടിച്ചു.അതിനെ പ്രതിരോധിക്കാൻ മരുന്നില്ലാതിരുന്നതിനാൽ ശുചിത്വം മാത്രം ആയിരുന്നു ഏക പോംവഴി.ഇതൊക്കെ അറിഞ്ഞിട്ടും രാമു ഇതൊന്നും വകവെച്ചില്ല.മോഹൻ ശുചിത്വം പാലിക്കുവാൻ പലപ്രാവശ്യം പറഞ്ഞെങ്കിലും രാമു പഴയതുപോലെ തുടർന്നു.നാട്ടിൽ ആ രോഗം വ്യാപകമായി പടർന്നു പിടിച്ചു. രാമുവിന് തന്റെ ശരീരത്തിലെ ചില ലക്ഷണങ്ങൾ കണ്ട് തനിക്ക് രോഗം ഉണ്ടോ എന്ന സംശയം ഉണ്ടായി.അങ്ങനെ രാമു ആശുപത്രിയിലേക്ക് പോയി.പരിശോധന രാമുവിന് രോഗം ഉണ്ടെന്ന് വ്യക്തമാക്കി.രാമു പല ആശുപത്രികളിലും പോയി ചികിത്സ തേടി തന്റെ സമ്പത്ത് മുഴുവൻ ചെലവഴിച്ചു.അങ്ങനെ രാമുവിന്റെ രോഗം മാറി.തിരികെ വീട്ടിലെത്തിയ രാമു മോഹനെ കണ്ട് ലജ്ജിച്ച് തല താഴ്ത്തി.മോഹൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ തനിക്കീ അവസ്ഥ വരില്ലായിരുന്നു എന്നു രാമു ചിന്തിച്ചു.അന്നു മുതൽ രാമു തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു.രാമു അങ്ങനെ ശുചിത്വമുള്ള ഒരു വ്യക്തിയായി മാറി.

ഹാജിറ എസ്
8 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ