ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാമാരിയെ

ലോകംമുഴുവനും കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മനുഷ്യർക്ക് ശുചിത്വം അത്യാവശ്യമാണ്. ശുചിത്വമെന്ന് പറഞ്ഞാൽ വ്യക്തി ശുചിത്വം, പരിസ്ഥിതിശുചിത്വവും അത്യാവശ്യമാണ്. നമുക്കറിയാം ഈ കൊറോണയെന്ന രോഗം മൂലം എത്രയോ ആളുകളാണ് മരിച്ചത്.ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരെല്ലാം രാവും പകലും നമ്മുടെ ആരോഗ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നു.തിരിച്ച് നമ്മളും അവരെ സഹായിക്കേണ്ടെ? അതുകൊണ്ട് സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ കേട്ട് അവർ പറയുന്നത് അനുസരിച്ച് വീട്ടിൽ കഴിയുക.പിന്നെ കൈയും മുഖവും എപ്പോഴും വൃത്തിയാക്കിയിരിക്കണം.കണ്ണിലോ മൂക്കിലോ തൊടരുത്.

ഇപ്പോൾ കൊറോണ എന്ന മഹാമാരി നാടുവാണിടുന്ന കാലമാണ്. അതിനാൽ റോഡുകളിലൊന്നും തിക്കും തിരക്കും ഇല്ല എന്തിന് മനുഷ്യരുടെ ഒരു ചെറിയ ശബ്ദം പോലുമില്ല. വാഹനാപകടങ്ങൾ തീരെയില്ല. വട്ടം കൂടാനും കളിക്കാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല. കുട്ടികൾ പോലും കളിക്കാനിറങ്ങില്ല. കല്ലെറിയാൻ റോഡുകളിൽ ജാഥയില്ല ഹർത്താലുമില്ല.നേരമില്ലെന്ന് ആർക്കും പരാതിയില്ല.ആരുമില്ലെന്ന് ആർക്കും തോന്നലില്ല. എല്ലാരും വീട്ടിൽ നിന്നാൽ നമുക്ക് കള്ളനായ കൊറോണയെ തളർത്തിയിടാം. എല്ലാവരും ഒന്നായി ചേർന്നു നിന്നാൽ ഉറപ്പായും നമ്മൾ ജയം വരിക്കും. എന്തിനീ മഹാമാരിയെ നാം ഭയക്കുന്നു? എന്തിനു നാം ഭീതിയോടെ ഇരിക്കണം? ആയിരം വർഷങ്ങൾക്കുമുൻപ് പ്ലേഗ് എന്ന മഹാമാരി പടർന്നുപിടിച്ചു. അതിനെ നാം നേരിട്ടു.പിന്നെയെനതിന് ഈ കൊറോണയെന്ന മഹാമാരിയെ നാം ഭയക്കണം. ഒരിക്കലും ഭയക്കണ്ട ഇതിനെ നേരിടാൻ ശുചിത്വം മാത്രമ മതി. നമുക്ക് ഒരുമയോടെനിന്ന് കൊറോണ എന്ന മഹാമാരിയെ തുരത്താം.നല്ലൊരു നാളെയ്ക്കു വേണ്ടി പ്രാത്ഥിക്കാം..............

മിസ്നാ നിസാർ
8 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം