ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/തിരിച്ചറിവുകളും മാറ്റങ്ങളും

തിരിച്ചറിവുകളും മാറ്റങ്ങളും

കോവിഡ് 19 മഹാമാരി പടർന്നു പിടിച്ചപ്പോൾ പല തിരിച്ചറിവുകളും മാറ്റങ്ങളും ഉണ്ടായി. അതിൽ ഏറ്റവും പ്രധാനം ശുചിത്വത്തെകുറിച്ചാണ്. വ്യക്തി ശുചിത്വവും സാമൂഹ്യശുചിത്വവും പാലിക്കുന്നതിലൂടെ വൈറസുകളെ കീഴ്പ്പെടുത്താൻ കഴിയും എന്ന ബോധ്യമുണ്ടായി. സമൂഹം ഒത്തൊരുമിച്ചു നിന്നാൽ ഏതൊരു വികസിത രാജ്യങ്ങളേയും കിടപിടിക്കുന്ന സാമൂഹ്യസ്‌ഥിതി കെട്ടിപ്പടുക്കാൻ നമുക്കും സാധിക്കും. ഇത്തരം മഹാമാരികൾ വരുമ്പോൾ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹായത്തോടെ പലതും ചെയ്യാമെന്ന് തിരിച്ചറിഞ്ഞു. ആതുരസേവനരംഗത്ത് പ്രവർത്തകരുടെ മഹത്വം തിരിച്ചറിഞ്ഞു അവരെ കൂടുതൽ ബഹുമാനത്തോടെയും സ്നേഹത്തോടെയും കരുതാൻ കഴിയുന്നു.

അച്ചടക്കത്തോടെയും സംയമനത്തോടെയും എങ്ങനെ വീടിനുള്ളിൽ കഴിയാമെന്ന് പഠിച്ചു. അയൽ വീടുകൾ തമ്മിൽ അടുപ്പം ഉണ്ടായി. അടുക്കളത്തോട്ടം ക്രമീകരിച്ചു. നമ്മുടെ അടുക്കള ത്തോട്ടത്തിലെ പച്ചക്കറികളും മറ്റും സ്നേഹത്തോടെ കൈമാറ്റം ചെയ്തു കരുതലിന്റെ പ്രകാശമായി. തിരക്ക് പിടിച്ച ജോലിക്കാർ കുടുംബത്തിനായി സമയം കണ്ടെത്തി. കുടുംബത്തിലെ ജോലി എല്ലാവരും ചേർന്ന് ചെയ്തു തുടങ്ങി. ആർഭാടജീവിതം നയിച്ചവർ ലളിതമായി ജീവിക്കാൻ പഠിച്ചു. സത്യത്തിൽ ഉള്ളതുകൊണ്ട് ഓണംപോലെ കഴിയാമെന്ന് എല്ലാരും ശീലിച്ചു .

കപടആത്മീയത ഇല്ലാതെയായി. ചടങ്ങുകളിൽ ലാളിത്യം ആകാമെന്ന് മനസിലാക്കി. ഒളിഞ്ഞുകിടന്ന സർഗ്ഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ലോക്ക് ഡൌൺ കാലം സഹായകമായി. ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകാത തിരിച്ചറിഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ ഏത് മഹാമാരിയെയും തുരത്താനുള്ള കരുത്ത് നമുക്ക് ഉണ്ടെന്ന് കോവിഡ് 19 പ്രതിരോധത്തിലൂടെ നാം തെളിയിച്ചിരിക്കുന്നു.

മിന്നു ആൻ ജോർജ്
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം