ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ജീവിതം,പ്രകൃതി
ജീവിതം,പ്രകൃതി
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഒട്ടാകെ ഇന്ന് ഭീതിയിലാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടത്തിലേക്ക് തിരിയുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് പരിസ്ഥിതി നാശം ഇതിന്റെ ഭാഗമായി പല ഗുരുതര പ്രതിസന്ധികളാണ് ഉണ്ടാവുക. ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് ഇത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന് നാം ഏറെ പിന്നിലാണ് സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് നാം സ്വാർഥതയുടെ പര്യായം ആവുകയാണ്. വനനശീകരണം, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ പ്രശ്നങ്ങൾ പരിസ്ഥിതി നാശത്തിലൂടെ ഉണ്ടാവുന്നു എന്നു മാത്രമല്ല പല രോഗങ്ങളും ഇതിലുടെ ഉണ്ടാവുന്നു. ആഗോള താപനവും പരിസ്ഥിതി അസംതുലനവും വളരേയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ഉദ്ദേശത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം