ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് ചൈനയിൽ ആണ്. ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും ഒക്കെ മരണ സംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇന്ത്യയിൽ, കേരളത്തിൽ ആണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ ഇന്ത്യയിൽ മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.

സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്ക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) മെർസ് (മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം )ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കാവുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ എന്നു പൊതുവെ അറിയപ്പെടുന്നത്. ഇവ ആർ. എൻ. എ. വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. 1960-കളിൽ ആണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിൽ ആണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങൾ ഉള്ള അവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലും എല്ലാം ഇവ രോഗം ഉണ്ടാക്കാറുണ്ട്.ഈ വൈറസുകൾ അവയിൽ നിന്നും മനുഷ്യരിലേക്ക് പകരും.

കൊറോണയെ കുറിച്ചു പറയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗം ആണ് കൊറോണ വൈറസ്. കൊറോണ വൈറസ് പിടിപെട്ടാൽ അത് ജീവനു തന്നെ ആപത്താണ്. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഇവയെ തടയാൻ നമുക്ക് സാധിക്കും. അതിനുവേണ്ടി കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ നിർദേശിക്കുന്ന കാര്യങ്ങൾ നാം ഓരോരുത്തരും പാലിക്കുകയും അനുസരിക്കുകയും വേണം.

എല്ലാവരും ഒത്തുചേർന്നു ഈ മഹാമാരിയെ നമ്മുടെ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റാം. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഈ മഹാമാരിയെ ചെറുക്കാൻ ആയതു സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഒരുമിച്ചു നിന്നതുകൊണ്ടാണ്. അതിൽ നമ്മുടെ കോട്ടയം ജില്ല അഭിമാനാർഹമായ നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, നമുക്ക് ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ നേരിടാം. ഈ ഭൂമിയിൽ നിന്നുതന്നെ അവയെ തുടച്ചു മാറ്റാം.

ഹരിപ്രിയ വി. ജി.
6 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം