ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/എന്റെ ഗ്രാമം എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം എത്ര സുന്ദരം

പ്രളയം താണ്ഡവമാടിയ അയ്മനം ഗ്രാമ പഞ്ചായത്തിലെ പള്ളിയർപാടം എന്ന ഗ്രാമത്തെ അതിന്റെ പൂർവ്വ സൗന്ദര്യത്തിൽ എത്തിച്ചത് നല്ലവരായ നാട്ടുകാരുടെ പ്രയത്നം മാത്രമാണ്. പരിസര ശുചിത്വവും മാലിന്യനിർമാർജനവും ജൈവമാലിന്യ സംസ്കരണവും ഗ്രാമീണ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നു.വ്യക്തി ശുചിത്വവും ആരോഗ്യ പരിപാലനവും സഹജീവികളോടുള്ള അനുകമ്പയും ജനജീവിതത്തിന്റെ അടിത്തറയായി മാറി.

മഹാവ്യാധിയുടെ ഈ കാലത്ത് മനുഷ്യർ അനുഭവിക്കുന്ന ഒറ്റപെടലുകളും നിരാശയും എന്നെയും എന്റെ നാട്ടുകാരെയും അധികം അലട്ടിയില്ല. മതിൽ കെട്ടുകളില്ലാത്ത പുരയിടവും അതിർ വരമ്പുകളില്ലാത്ത കൊടുക്കൽ വാങ്ങലും ആണ് അതിന് കാരണം.പുഴയിലും തോട്ടിലും ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതും മാമ്പഴം പെറുക്കുന്നതും ചാമ്പങ്ങ പറിക്കുന്നതും പട്ടം പറപ്പിക്കലും തരുന്ന സന്തോഷം ചെറുതൊന്നുമല്ല.പച്ചക്കറിത്തോട്ട നിർമാണവും കാർഷിക പ്രവർത്തനവും പ്രദാനം ചെയ്യുന്ന ആനന്ദം അളവറ്റതാണ്.

എന്റെ ഗ്രാമം കൊറോണ ഭീഷണിയെ മറികടക്കും .പകർച്ച വ്യാധികളെ തടയാനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.അത് ഗ്രാമീണ ജീവിതത്തിന്റെ ശീലമാണ്, ശൈലിയാണ്. പ്രളയത്തെ അതിജീവിച്ച ഞങ്ങൾ ഈ മഹാമാരിയെ അതിജീവിക്കും.

അന്ന ദിയ സജി
9 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം