Schoolwiki സംരംഭത്തിൽ നിന്ന്
ആകാശയരിപ്പ
അതെന്താടി ചിന്നു?
ആകാശയരിപ്പ ആണെടി പാത്തു...
ആകാശയരിപ്പയോ ചിന്നു?
ഭൂമിക്ക് കുട പോലെ മാനത്തു കാവലായി
അങ്ങനെ ഒന്നുണ്ടെടി പാത്തു...
എനിക്കൊരെണ്ണം കിട്ടുമോടി ചിന്നു?
എനിക്കും നിനക്കും നമുക്കെല്ലാവർക്കും
വേണ്ടി ആണെടി പാത്തു... ;
ഇതു നമുക്ക് എന്തിനെടി ചിന്നു?
സൂര്യന്റെ തീവ്ര കിരണങ്ങൾ
ഭൂമിക്കു മേൽ പതിയാതിരിക്കാനാണെടി പാത്തു...
അതല്പം കീറി ഇരിക്കുന്നല്ലോടി ചിന്നു... !
അത് നീയും ഞാനും ഉൾപ്പെടെ ഉള്ളവർ
കീറി മുറിച്ചതാണെടി പാത്തു...
അതെങ്ങനെ ആണെടി ചിന്നു?
അന്തരീക്ഷത്തിൽ കാർബണ് സംയുക്തങ്ങളുടെ
അളവ് കൂടുമ്പോൾ ആണെടി പാത്തു...
അതിനെന്തടി ചിന്നു,കീറിയാലിപ്പോ?
കീറിയ തുണ്ടിൽ കൂടി കയറും തീവ്രകിരണങ്ങൾ
ജൈവസമ്പത്തെല്ലാം വിഴുങ്ങും രാക്ഷസനെ പോലെ
കാൻസർ പോലെ മാരക രോഗങ്ങൾ പൊട്ടി പടർന്നിടും
സൂക്ഷ്മ ജീവികൾ പലതും പേറും വികൃത രൂപങ്ങൾ
മനുഷ്യ രാശിയെ മാത്രമല്ല പ്രകൃതിയെ
തന്നെ ഞെരിച്ചമർത്തിടും
നമുക്കിതിനെന്തു പ്രതിവിധി ചിന്നു?
മനസ്സ് മരവിക്കുന്നു പാത്തു....
പുകതുപ്പുന്ന വാഹനവും
പുകക്കുഴൽ ഏറും ഫാക്ടറിയും
നീ ചുമ്മുന്ന പ്ളാസ്റ്റിക്കും
മണം ഏകുന്ന പെർഫ്യൂമും
പഴക്കം ഏറിയവ ഫ്രഷ് ആയി നൽകും
നിൻ അടുക്കളയിലെ റെഫ്രിജറേറ്ററും...
മരം മുറിക്കലും, മാലന്യ കൂമ്പാരവും,
അരിപ്പയിൽ വിള്ളൽ ഉണ്ടാക്കിടും പാത്തു...
വിവേകത്തോടെ നാം ഇവയൊക്കെ
ഉപയോഗിച്ചീടിൽ പാത്തു....
നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ
എന്നും കാണും ആകാശയരിപ്പ...
പരിസ്ഥിതി സംരക്ഷണം ആവട്ടെടി പാത്തു...
നമ്മുടെ മുദ്രാവാക്യം.....
കാക്കാം നമുക്ക് കാവലാളായ
ഈ ആകാശയരിപ്പയെ.....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|