ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ്-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബുക്കാനൻ സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയാഭിമുഖ്യവും ശാസ്ത്രീ.മനോഭാവവും വളർത്തുന്നതിനുള്ള സംഘടന. സിലബസിനപ്പുറത്തേക്ക് കുട്ടികളെ നയിക്കുന്ന, പരീക്ഷണനിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വഴികളെ കുട്ടികളിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് ഈക്ലബ്ബിൽ. സ്ക്കൂൾ തലത്തിൽ എല്ലാവർഷവും എക്സിബിഷനുക്ൾ സംഘടിപ്പിക്കുന്നു. കുട്ടികൾ ശാസ്ത്രവിജ്‍ഞാനോത്സവത്തിലും സബ് ജില്ല, ജില്ലമേളകളിലും പങ്കെടുക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിൽ 80 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ റിൻസി എം പോൾ, ലിസമ്മ റ്റി തോമസ് പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ
1ദിനാചരണങ്ങൾ
- ചാന്ദ്ര ദിനം ക്വിസ്സ് മത്സരം നടത്തി
- സി വി രാമൻ ദിനം : സി .വി രാമൻ ദിനം ആഘോഷിച്ചു
സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു.
- എയ്ഡ്സ് ഡേ
- ഡങ്കിപ്പനി പ്രതിരോധ സമ്മേളനം
2മത്സരങ്ങൾ
25-09-2018 പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ.
3സ്ക്കൂൾ തല എക്സിബിഷൻ
എല്ലാ വർഷവും ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തിപരിചയ മേളകൾ നടത്തുന്നു.
4പരിശീലനങ്ങൾ
നല്ലപാഠം പദ്ധതിയുമായി സഹകരിച്ച് കുട്ടികൾക്ക് LED ബൾബ് നിർമ്മാണത്തിൽ 25/1/19 ന് പരിശീലനം നൽകി.
ഗാലറി
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|