ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ടൂറിസം ക്ലബ്ബ്

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ടൂറിസം ക്ലബ്ബ്

കുട്ടികളുടെ വിനോദത്തിനും, വിജ്ഞാന വികസനത്തിനുമായി വിവിധ ക്ലാസ്സുകളുടെ വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട്. പഠനയാത്രകളാണ് കൂടുതലായും നടത്തപ്പെടുന്നത്. യു. പി, ഹൈസ്ക്കൂൾ, പത്താം ക്ലാസ്സ്, അദ്ധ്യാപകർ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിഞ്ഞും കൂടാതെ ക്ലബ്ബുകളുമായി ബന്ധപ്പെട്ടും യാത്രകൾ നടത്തുന്നു. കോവിഡ് സാഹചര്യം മൂലം 2020-21 ൽ യാത്രകൾ നടന്നില്ല

2019-20

2019-20 അക്കാദമിക വർഷത്തിൽ 8,9 ക്ലാസ്സുകളിലെ കുട്ടികളും അധ്യാപികമാരും ബാംഗ്ലൂരിലേയ്ക്ക് പഠനയാത്ര നടത്തി.ലാൽബാഗ്, ബൊട്ടാണിക്കൽ ഗാർഡൻ, നന്തി ഹിൽസ്, കബൺ പാർക്ക്, വിശ്വേശ്വരയ്യ മ്യൂസിയം, ബിഗ് ബനിയൻ ട്രീ എന്നിവ സന്ദർശിച്ചു. പത്താം ക്ലാസ്സിലെ കുട്ടികളും യു.പി ക്ലാസ്സുകളിലെ കുട്ടികളും വണ്ടർലായിലേയ്ക്ക് വിനോദയാത്ര നടത്തി. അന്നമ്മ സ്കറിയ, ലിസ്സി ജോൺ ഇവർ സർവീസിൽ നിന്നും വിരമിക്കുന്നതിാൽ അദ്ധ്യാപകർ ഇവരുമൊത്ത് മൂന്നാർ സന്ദർശിച്ചു.

2018-19

2018-19 വർഷത്തിൽ 8,9 ക്ലാസ്സുകളിലെ 80 കുട്ടികളും 7 അധ്യാപികമാരും ഹൈദരാബാദിലേയ്ക്ക് പഠനയാത്ര നടത്തി. ട്രെയിൻ യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നു. രാമോജി ഫിലിം സിറ്റി, ചാർമിനാർ, ഗോൽ കൊണ്ട ഫോർട്ട്, സലർ ജങ്മ്യൂസിയം, ഹുസൈൻ സാഗർ തടാകം ,ബിർള മന്ദിർ, നെഹ്രു സുവോളിക്കൽ പാർക്ക് ഇവ സന്ദർശിച്ചു. യു.പി ക്ലാസ്സുകളിലെ കുട്ടികളും പത്താം ക്ലാസ്സിലെ കുട്ടികളും വണ്ടർലാ യിലേയ്ക് വിനോദയാത്ര നടത്തി