ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്

സേവനം -- കാരുണ്യം എന്നീ തത്വങ്ങളെ അ‍ടിസ്ഥാനമാക്കി ജീൻഹെൻട്രി ഡ്യുനാന്റ് എന്ന മഹാനാൽ സ്ഥാപിക്കപ്പെട്ട, സേവനമനോഭാവം , ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും മൂല്യം, മാനുഷികമൂല്യങ്ങൾ ഇവ കുട്ടികളിലെത്തിക്കുന്നതിനുള്ള സംഘടന. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസ്ഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ് ക്രോസ് ഷേർളിമോൾ കെ ജെ.യുടെ നേതൃത്വത്തിൽ 2001 മുതൽ പ്രവർത്തനമാരംഭിച്ചു . 2021 മുതൽ ആൻ ജേക്കബ് കൺവീനർ ആയി പ്രവർത്തിച്ചുവരുന്നു.എച്ച് എസ് വിഭാഗത്തിൽ 50 കുട്ടികളും യുപി വിഭാഗത്തിൽ 50 കുട്ടികളും അടങ്ങിയ റെഡ് ക്രോസ് മൂല്യബോധം ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. കേരളപ്പിറവി ദിനത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തിരുന്നു. 2022 ഡിസംബർ മൂന്നിന് നടന്ന ജീൻ ഹെൻട്രി സ്റ്റുഡൻറ് സ്മാരക ക്വിസ് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി അതുല്യ രാജു ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കുട്ടികളിൽ ലഹരിക്കെതിരെ അവബോധം വളർത്തുക മൊബൈൽ ദുരുപയോഗം തടയുക. പ്രഥമ ശുശ്രൂഷ പരിശീലനം ലഭിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ജനുവരി ഏഴാം തീയതി നടന്ന സെമിനാറിന് റവ സബി മാത്യു (ഡയറക്ടർ അലിവ് പാലിയേറ്റീവ് കെയർ )നേതൃത്വം നൽകി.അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കൊപ്പം സ്കൂൾതല സമ്മേളനങ്ങളിൽ അച്ചടക്ക നിയന്ത്രണങ്ങൾക്ക് സഹകരിച്ച് വരുന്നു .