ബുക്കാനാൻ സ്കൂൾ ഗ്രന്ഥശാല

ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന്  പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം  തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മലയാളം , ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലായി അയ്യായിരത്തോളം ഗ്രന്ഥങ്ങളും മാഗസിനുകളും ദിനപ്പത്രങ്ങളും ഗ്രന്ഥശാലയിലുണ്ട് .ലൈലാമ്മ ഐസക്, റാണിപ്രിയ സി ജോസഫ് എന്നിവർ ചുമതല വഹിക്കുന്നു.

ഗാലറി