ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/ ചൈനയുടെ കിരീടം ലോകത്തിന്റെ കീടം .....

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനയുടെ കിരീടം ലോകത്തിന്റെ കിരീടം.....
           സന്ധ്യയായി ! സമീപത്തെ ദേവാലയത്തിലെ പള്ളിമണി മുഴങ്ങി കേട്ടു. വീട്ടിനടുത്തെ കൊച്ചുത്തോട്ടത്തിൽ കളിച്ചുക്കൊണ്ടിരുന്ന അന്നക്കുട്ടി കളി നിറുത്തി വീട്ടിലേക്കോടി. അമ്മച്ചി വിളക്കു കത്തിച്ചു പ്രാർത്ഥിക്കുന്നു. അവൾ അമ്മച്ചിയുടെ അടുത്തിരുന്നു പ്രാർത്ഥിച്ചു. ‌ അതിനു ശേഷം അവൾ പഠിക്കാൻ ഇരുന്നു. കാരണം നാളെ സയൻസ് പരിക്ഷയാണ്. അവൾ പുസ്തകത്തിലെ പകർച്ച വ്യാധികളുടെ പാഠം ഉറക്കെ വായിച്ചു പഠിക്കാൻ തുടങ്ങി'. പെട്ടെന്ന് അവളുടെ മനസിൽ ടീച്ചർ ക്ലാസിൽ പറഞ്ഞ Covid- l9 വൈറസിനെ കുറിച്ച് ഓർമ്മ വന്നു. അവ ഓരോന്നും    വിചാരിച്ച് അമ്മച്ചിയുടെ അടുത്തേയ്ക്ക് നീങ്ങി. അവൾ അമ്മച്ചിയെ തട്ടി വിളിച്ചു അമ്മച്ചി ..." ചൈനയിൽ കൊറോണ പടർന്നു പിടിച്ചട്ടണ്ടത്രേ... "കൊച്ചേട്ടൻ അവിടെ വുഹാനിൽ പഠിക്കുകയല്ലേ. അവിടെ വലിയ പ്രശ്നമാണന്ന് പപ്പ പറയുന്നത് കേട്ടു .... " അമ്മച്ചി ഈ വൈറസ് ചൈനയിൽ എങ്ങനെയാവന്നത്?
            അവർ മൃഗങ്ങളെയും പ്രകൃതിയെയും സംരക്ഷിച്ചില്ല: 'നമ്മൾക്കും ഒരു അതിജീവന പാഠമാണല്ലോ !! 2018ലെ നിപ്പയും പ്രളയവും, നമുക്ക് അവർക്കു വേണ്ടി പ്രാർത്ഥിക്കാം, ചൈനയിപ്പോൾ നിശ്ചലമായിരിക്കുകയാണ്! യ്യോ! അപ്പോ കൊച്ചേട്ടൻ ' ആ ! അവന്റെ കാര്യോർത്ത് ഒരു സമാധാനവും ഇല്ല ! ഇന്ത്യയിൽ നിന്ന് കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താൻ  വുഹാനിലേക്ക് വിമാനം അയച്ചിട്ടുണ്ടെന്ന് മമ്മി പറഞ്ഞു. അവൻ നാളെയിങ്ങെത്തും ദൈവമേ അവന് ഒരു അസുഖവും വരുത്തല്ലേ....!! അന്നക്കുട്ടി കുറച്ച് നേരം പഠിച്ച്  പിന്നെ കിടന്നു. 'രാവിലെ നേരത്തെ എഴുന്നേറ്റ് പത്രം വായിക്കാൻ അവൾ ഓടി. പത്രം എടുത്ത്  അവൾ ഉറക്കെ ഉത്സാഹത്തോടെ നോക്കി. പക്ഷേ അവളുടെ ഉത്സാഹം അധികം നേരം നീണ്ടില്ല. ഇന്ത്യയിൽ ആദ്യമായി COV - 19 സ്ഥിരീകരിച്ചു. കേരളത്തിൽ തൃശൂർ ജില്ലയിലെ പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്,  പെൺകുട്ടി  വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു. അവൾ ഒരു നിമിഷം ചേട്ടനെ കുറിച്ചോർത്തു.  സ്കൂളിൽ പോവാൻ റെഡിയായി അവൻ വരുന്നതും കാത്ത് ഉമ്മറത്തു പോയിരുന്നു. പെട്ടെന്ന് പപ്പയുടെ ഫോണിൽ ഒരു കോളു വന്നു. പപ്പ പളരെ തിടുക്കത്തിലാണ് സംസരിക്കുന്നത്. 'മമ്മി ഓടി വന്ന് തിടുക്കത്തിൽ ചോദിച്ചു: എന്താ? ആരാ  ആരോഗ്യ വകുപ്പീന്നാ കൊച്ചൻ നാട്ടിലെത്തീ ന്ന്...... അവന് രോഗബാധയൊന്നും ഇല്ല. test result Ne gative ആണ്. പിന്നെ 14 ദിവസം വീട്ടിൽ നീരിക്ഷണത്തിൽ ആയിരിക്കണമെന്ന് പറഞ്ഞു " '!! അവൻ ഇപ്പം ഇങ്ങെത്തും. ഞാൻ പോയി Hand wash ഉം maskഉം ഒക്കെ വാങ്ങി വരാം: ഇതിന്റെയൊക്കെ ക്ഷാമം ഇപ്പോ വരും. മാത്രമല്ല അമിത വിലയും. അന്നക്കുട്ടി വേഗം ഭക്ഷണം കഴിച്ച് പരീക്ഷയ്ക്കു പോയി.... മമ്മി ഉടനെ പത്രം എടുത്ത് അമ്മച്ചിയോട് പറഞ്ഞു അവന്റെ കൂടെവുഹാനിൽ പഠിച്ചിരുന്ന പെൺകൊച്ചിനാ. രോഗം സ്ഥിരീകരിച്ചത്  വ്യാഗ്രത വേണ്ട: 'ജാഗ്രത മതി" എന്നല്ലേ സർക്കാർ പറഞ്ഞത് .
                            അന്നക്കുട്ടി ഉച്ചയായപ്പോ വീട്ടിലെത്തി ... കൊച്ചേട്ടനും അമ്മച്ചിയും Tv കാണുന്നു. വാർത്തയാണ് നാളെമുതൽ Lock Down ആണ്. School കൾക്കും കോളേജുകളും അവധി'. പരീക്ഷകൾ മാറ്റിവച്ചു. സർക്കാർ ഒപ്പമല്ല മുന്നിലുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു കേട്ട് അന്ന കുട്ടിക്ക് സങ്കടമാണുണ്ടായത്. കുട്ടുകാരോടും അദ്ധ്യാപകരോടും യാത്ര' പറയാൻ സാധിച്ചില്ല. എന്നാൽ കൊച്ചേട്ടനെ കണ്ടപ്പോൾ അവളുടെ വിഷമമെല്ലാം മാറി. അന്ന കുട്ടി കൊച്ചേട്ടനെ കെട്ടിപിടിച്ചു ചോദിച്ചു? "ചേട്ടൻ food കഴിച്ചോ കാരണം മലയാളി വിദ്യാർത്ഥികൾ വുഹാനിൽ പട്ടിണിയിലാണെന്ന വിവരം അവൾ അറിഞ്ഞിരുന്നു. ചേട്ടൻ അവളെ സ്‌നേഹത്തോടെ നോക്കി, നാളെ ജനതാ കർഫ്യൂ ആണ് പുറത്തു പോകാൻ പറ്റില്ല. അവൾക്ക് ചിരി പൊട്ടി!!!! അല്ല ആരാ ഈ പറയണ്? ക്വാറന്റീനിലിരിക്കുന്ന ആളോ .... " പുറത്തു പോയാൽ പോലീസ് നിക്കറൂരി തല്ലും!!!!!! "അമ്മച്ചിക്കു സന്തോഷായി ഇനി മക്കളെയും, പേരകുട്ടികളേയും അടുത്തു കിട്ടൂലോ.... പ്രാർത്ഥനയും വ്യായമവും കളിചിരിയുമായി നല്ല Home Lock Down . ഈസ്റ്ററും വിഷുവും ജാഗ്രതയോടും പ്രാർത്ഥനയോടും ആഘോഷിച്ചു. പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും Lock Down നീളുകയാണ്. ഇളവുകളുടെ ഈ കാലഘട്ടത്തിലും അന്നക്കുട്ടിയുടെ കുഞ്ഞുകൈകൾ സഹായങ്ങൾക്കായി നീട്ടികൊണ്ടേയിരിക്കുന്നു..........
നോവ ജോസഫ്
9ബി ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ