ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

രാത്രി സമയം അതിക്രമിച്ചു. രാജൻ കരയുന്ന മകനുമായി റോഡരികിൽ വണ്ടിക്കായി തിരയുകയാണ്. നിശബ്ദത നിഴലിച്ച വഴി. രാജൻ നടന്നു തളരാതെ ഹോസ്പിറ്റലിൽ മകനെ അട്മിറ്റ് ചെയ്തു. മകന് സഹിക്കാത്ത വേദന . രാവിലെ മകന് അപ്പന്റേറ്റ്സ് മൂർച്ചിച്ചിരിക്കുന്നുവെന്ന് Dr. വിധിയെഴുതി. ചികിത്സിച്ച് മാറ്റാം എന്നാൽ ബില്ലിലെ തുക രാജന്റെ കുടിലിന് താങ്ങാവുന്നതായിരുന്നില്ല. സഹായത്തിനായി മുട്ടാത്ത വാതിലുകളും പിടിക്കാത്ത കാലുകളുമില്ല. അടുത്ത ദിവസം രാജനു മുൻപിൽ ഒരു ലോട്ടറിക്കാരൻ വന്നു പെട്ടു. തന്റെ സങ്കടം പറഞ്ഞപ്പോൾ രാജന്റെ നെഞ്ചിലെ കല്ല് അല്പ്പമൊന്ന് തേഞ്ഞതുപോലെ. ലോട്ടറിക്കാരൻ അയാളുടെ തേങ്ങലിൽ ഓടിയൊളിച്ചു. അടുത്ത ദിവസം അയാൾ ആശുപത്രിയിൽ പ്രത്യക്ഷപ്പെട്ടു തന്റെ കൊച്ചു ഭൂമി വിറ്റ പണം രാജന് നൽകാനാണ് അയാൾ വന്നത്. രാജൻ അന്താളിച്ചു തന്റെ പ്രാർത്ഥന ഈശ്വരൻ അറിഞ്ഞിരിക്കുന്നുവെന്ന് അയാൾ പറഞ്ഞു. മകന് ഭേതമായ വിവരം ഔസച്ചനേ (ലോട്ടറി ക്കാരൻ ) അറിയിച്ചു. ആ കുടുംബത്തിന്റെ പ്രതീക്ഷ നിലച്ചിട്ടില്ല. നാളെയുടെ ഉണർവും പ്രതീക്ഷിച്ച് ആ കുടുംബം നീങ്ങുന്നു. പ്രതീക്ഷ എന്തിനും അതീതമാണ് പ്രാർത്ഥനയോടെ ഉള്ള പ്രതീക്ഷ അത്ത്യതീതവും - ദേവനന്ദ പി.എൻ

ദേവനന്ദ പി.എൻ
8 എ ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ