ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/കൊറോണ നശിപ്പിച്ച പൂരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നശിപ്പിച്ച പൂരം

അലന്യ അമേരിക്കൻ സംസ്ക്കാരത്തിൽ വളർന്ന മലയാളിയായ 16 വയസ്സുക്കാരി. കൊറോണയുടെ സാന്നിധ്യത്തിലും അച്ഛന്റെ ബിസിനസ്സിലുണ്ടായ വീഴ്ചയും കാരണം അവർ നാട്ടിലെത്തി . ഓർമ്മ വെച്ചതിൽ പിന്നെ ആദ്യമായാണ് അവൾ നാട്ടിലെത്തുന്നത് . അവിടെ എത്തിയപ്പോഴാണ് അറിയുന്നത് വീട്ടിൽ 15 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് . ആ പതിനഞ്ചു ദിവസം അവൾ അവിടുത്തെ തന്റെ വെല്ല്യച്ചന്റെ മകനെ പരിചയപ്പെടുന്നു അപ്പു. അങ്ങനെ അവർ അവരുടെ ജീവിത ശൈലികൾ പങ്കുവെയ്ക്കുന്നു. അങ്ങനെ അവൾ പുതിയൊരു കാര്യത്തെ പറ്റി അറിയുന്നു " പൂരം" അതിനെ കുറിച്ച് കേട്ടപ്പോൾ അവൾക്ക് കൗതുകം തോന്നി അതിനെക്കുറിച്ചുള്ള വീഡിയോസും അവൾക്ക് ഇഷ്ട്ടപെട്ടു. പൂരം കാണണമെന്ന് അവൾ ആവശ്യപ്പെട്ടു എന്നാൽ ലോക്ക് ഡൗൺ ആയതു കൊണ്ട് അവൾക്ക് പൂരം കാണാൻ സാധിച്ചില്ല. പതിനഞ്ച് ദിവസം കഴിഞ്ഞു അവൾ പുറത്തിറങ്ങി കളിക്കാനിറങ്ങിയപ്പോൾ പെട്ടെന്ന് അവൾക്ക് ശ്വാസതടസം ഉണ്ടായി . അമേരിക്കയിൽ വളർന്ന കുട്ടിയല്ലേ.. പൊടി പറ്റാതെയാവും എന്ന് എല്ലാവരും പറഞ്ഞു . പക്ഷെ ദിവസങ്ങൾ ഇത് തുടർന്നു. ഒരു ദിവസം അവൾ തല കറങ്ങി വീണു ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും അവൾ മരിച്ചു. മരണകാരണം കൊറോണയായിരുന്നു. എല്ലാവർക്കും കാണാൻ വീഡിയോ കോൾ സജീകരിച്ചു. എല്ലാവരും കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അപ്പു ചോദിച്ചു "ഇനിയെങ്ങനെ ഞാൻ നിന്നെ പൂരം കാണുവാൻ കൊണ്ടുപോവുക"? ആ ചോദ്യത്തിൽ തന്റെ കളി കൂട്ടുക്കാരിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാത്തതിന്റെ കുറ്റബോധം നിറഞ്ഞിരുന്നു

ആദിശ്രി.സി.ബി
8. B ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ