കാലം ഇത് വല്ലാത്ത കാലം
കാലം ഇത് ഷഡ്‍ഡൗൺ കാലം
കാലം ഇത് വിശ്രമ കാലം
കാലം ഇത് കൊറോണക്കാലം
പള്ളിയില്ല പള്ളിക്കൂടമില്ല
അമ്പലമില്ല അരങ്ങേറ്റമില്ല
ആരവമില്ല ആർഭാടമില്ല
ആൾക്കൂട്ടമില്ല ആർത്തിയില്ല
ജാതിയില്ല മതമില്ല
ഹിന്ദുവില്ല കൃസ്ത്യനില്ല
ഇസ്ലാമില്ല പാഴ്‍സിയില്ല
ബുദ്ധ ജൈന ഭേദമില്ല
വർഗ വർണ്ണ ചോദ്യമില്ല
വർഗ്ഗീയ ലഹളയില്ല
മനുഷ്യൻ മനുഷ്യനായ കാലം
മനുഷ്യത്വം ഉണർന്ന കാലം