ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/കൊറോണയും കോളറയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കോളറയും

കൊറോണ എന്ന മഹാരോഗത്തെ നേരിട്ടുക്കൊണ്ടിരിക്കുകയാണല്ലോ നാം.  ഈ ലോകത്തെ മുഴുവൻ ആ പകർച്ചവ്യാധിക്ക് പിടിച്ചു കുലുക്കാൻ കഴിഞ്ഞു. സമ്പന്ന രാഷ്ട്രങ്ങളായ അമേരിക്കയും, ഇറ്റലിയും, ചൈനയുമൊക്കെ ഈ രോഗത്തിനു മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരാവുകയും ചിലർ മരിക്കുകയും ചിലർ അതിജീവിക്കുകയും ചെയ്യ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തി നോക്കുമ്പോൾ കേരളം നന്നായി പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഈ കാലഘട്ടത്തിൽ രോഗം തിരിച്ചറിയാൻ സഹായിക്കുന്ന പല സാങ്കേതിക വിദ്യകളുണ്ട്. എന്നാൽ ഈ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്തും ഒത്തിരി രോഗങ്ങൾ വന്നിട്ടുമുണ്ട് ചിലർ മരിച്ചിട്ടുമുണ്ട് ചിലർ അതിജീവിച്ചിട്ടുമുണ്ട്. അതിൽ ഞങ്ങളുടെ നാടായ കഞ്ഞിപ്പാടത്തെ ജനങ്ങളെ ബാധിച്ച ഒരു രോഗമാണ് കോളറ.  ആ കോളറയെ അതിജീവിച്ച ഒരാളേക്കുറിച്ചാണ് ഇനി ഞാൻ പറയുന്നത്.  കഞ്ഞിപ്പാടത്ത് ആണ്ടികുറുപ്പ് എന്നൊരദ്ദേഹം ജീവിച്ചിരുന്നു. ഏകദേശം 130 വർഷങ്ങൾക്കു മുൻപ്. കോളറ പടരുന്ന സമയത്ത് അഞ്ചോ പത്തോ വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. തന്റെ അമ്മയും, അച്ഛനും ,മൂന്നോ നാലോ സഹോദരങ്ങളും ആ ദുരന്തത്തിൽ മരിച്ചു പോയെന്ന് വഴിയിൽ കാണുന്ന ആളുകളോടൊക്കെ കരഞ്ഞു പറഞ്ഞ് രാവും പകലുമെന്നില്ലാതെ അലഞ്ഞു നടന്നു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ തോടുകളും ചാലുകളുമൊക്കെ അദ്ദേഹം നീന്തിക്കയറി. ഒറ്റയ്ക്കു കരഞ്ഞു നിലവിളിച്ചു. ആ ദയനീയ അവസ്ഥ കണ്ട് ഒരു അമ്മയും മകളുമാണ് പിന്നീട് അദ്ദേഹത്തെ വളർത്തിയത്.  അതുപോലെ തന്നെ നാടിനെ സാരമായി ബാധിച്ച ഒരു രോഗമാണ് വസൂരി. വസൂരിയും ഒരു പാട് ആളുകളുടെ ജീവൻ എടുത്തിട്ടുണ്ട്. വസൂരി വന്ന് മരിച്ചവരുടെ ശവശരീരം അവർ എവിടെ കിടന്നാണോ മരിച്ചത് അവിടെത്തന്നെ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് രോഗം വീണ്ടും വ്യാപിക്കാതിരിക്കാനാണ്. പ്രതിരോധമാണ് പ്രധാന വഴി. ഇപ്പോൾ നാം രോഗത്തെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. കേരളം വൈകാതെ തന്നെ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തും.

നിവേദിത ഐ.എസ്
ബി ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം