ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/വൃത്തി തൻ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി തൻ ശക്തി


ഒരിടത്ത് ഒരു കുടവയറൻ ഉണ്ടായിരുന്നു ഇടിക്കുള എന്നായിരുന്നു അയാളുടെ പേര്. തീറ്റക്കാരൻ ഇടിക്കുള എന്നാണ് നാട്ടുകാർ അയാളെ വിളിച്ചിരുന്നത്. എന്താ അങ്ങനെ വിളിക്കുന്നതെന്നല്ലേ, നിങ്ങൾ ആലോചിക്കുന്നത്. അതിനൊരു കാരണമുണ്ട്. ഈ ഇടിക്കുളയ്ക്ക് എത്ര ആഹാരം കഴിച്ചാലും മതിയാകില്ല. എവിടെ പോയാലും തിന്നണം. ആൾക്കാർ എന്തു കൊടുത്താലും വലിച്ചു വാരി തിന്നും. നല്ലതാണോ ചീത്തയായതാണോ ഒന്നും നോക്കില്ല.തിന്നിട്ടോ ചുമ്മാ നടക്കും. കുളിയുമില്ല നനയുമില്ല പല്ലുതേയ്ക്കില്ല. എല്ലാവരും പല പ്രാവശ്യം ഉപദേശിച്ചു. വൃത്തിയായി നടക്കാനും ദിവസവും പല്ലുതേച്ച് കുളിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും. പക്ഷേ തീറ്റക്കാരൻ ഇടിക്കുള ആരു പറഞ്ഞാലും കേൾക്കില്ല. അനുസരണയില്ല വഴിയിൽ കിടക്കണതും ചീഞ്ഞതും എല്ലാം തിന്നും. അങ്ങനെ ഇരിക്കെ മൂന്നാല് ദിവസമായി ഇടിക്കുളയെ കാണാനില്ല. റോഡിലൊന്നും ഇടിക്കുളയെ കാണാനില്ല. ഭക്ഷണം കഴിക്കാൻ വീടുകളിലും കാണാനില്ല. ആളുകൾ അന്വേഷിക്കാൻ തുടങ്ങി പലരോടും ചോദിച്ചു കണ്ടവർ ആരും ഇല്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു കൊച്ചു കുട്ടി പറഞ്ഞു ആളൊഴിഞ്ഞ വീട്ടിൽ ഒരപ്പൂപ്പൻ കിടക്കുന്നെന്ന്.കുട്ടി പറയുന്നത് സത്യമാണോന്നറിയാൻ രണ്ടു പേർ കുട്ടിയേയും കൂട്ടി അവിടേക്ക് പോയി. വളരെ ദയനിയമായിരുന്നു ആ കാഴ്ച നാറുന്ന വസ്ത്രവും ധരിച്ച് വൃത്തിയില്ലാത്ത ഒരു സ്ഥലത്ത് കിടന്ന് ഉരുളുന്ന തീറ്റക്കാരൻ ഇടിക്കുളയെ കണ്ട് ആളുകൾ അയാളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചു. ഒത്തിരി മരുന്നും നൽകി. വൃത്തിയായി നടക്കണമെന്നും ദിവസവും പല്ലുതേച്ച് കുളിക്കണമെന്നും വൃത്തിയുള്ള ഭക്ഷണവും വൃത്തിയുള്ള വസ്ത്രവും ധരിക്കണമെന്നും ഉപദേശിച്ചു. ഇനിയും ഇങ്ങനെ നടന്നാൽ മരിച്ചു പോകുമെന്നും ഡോക്ടർ പറഞ്ഞു.തീറ്റക്കാരൻ ഇടിക്കുള എല്ലാം കേട്ടു. ഇനി വൃത്തിയായി നടക്കാമെന്നും ജോലി ചെയ്ത് ജീവിക്കാമെന്നും വലിച്ചു വാരി ഭക്ഷണം കഴിക്കില്ലന്നും ഡോക്ടർക്ക് വാക്കു കൊടുത്തു.അതോടു കൂടി, ഇടിക്കുള പുതിയൊരു മനുഷ്യനായി ജീവിച്ചു.

അഭിജിത്ത് ബി ആർ
2 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ