ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി നമ്മുടെ അമ്മ

ഭൂമിയാണ് നമ്മുടെ അമ്മ. ആ അമ്മയെ നമ്മൾ മലിനമാക്കുകയാണ് ചെയ്യുന്നത്. പുഴകൾ മലിനമാക്കിയും കടലിൽ മാലിന്യങ്ങൾ നിക്ഷേപിച്ചും നാം ഭൂമിയെ നശിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണം കൂടുന്നതി നനുസരിച്ച് ശുചിത്വം കുറഞ്ഞു വരികയാണ്. ഭൂമിയിൽ മൃഗങ്ങളെ കൊന്ന് അവയുടെ അവശിഷ്ട്ടങ്ങൾ കൂട്ടിയിടുന്നു. ഇത് പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യരുടെ ശുചിത്വമില്ലായ്മ ശരീരത്തിലേക്കു രോഗാണുക്കൾ പ്രവേശിക്കുന്നതിന് കാരണമാകുന്നു. കൂടാതെ മനുഷ്യന്റെ രോഗ പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു. ഇത് നമുക്ക് ഇല്ലാതാക്കാം. എല്ലാ മനുഷ്യരും ഒത്തൊരുമയോട് നിന്നുകൊണ്ട് മലിനീകരണം ഇല്ലാതാക്കിയും ശുചിത്വം ഉറപ്പു വരുത്തിയും പരിസ്ഥിതിയെ സംരക്ഷിക്കാം.

നന്ദു എസ്സ് എസ്സ്
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം