ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കാക്കയും കുറുക്കനും നല്ല ചങ്ങാതിമാരായിരുന്നു . അവധി കിട്ടുന്ന ദിവസങ്ങളിൽ അവർ ഒരുമിച്ച് കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും . ഒരു ദിവസം കുറുക്കൻ കാക്കയോട് പറഞ്ഞു "അല്ലയോ കാക്കേ നീ മറന്നോ അവധിക്കാലമല്ലേ നമുക്ക് കളിക്കാൻ പോയാലോ "ഇത് കേട്ട കാക്ക പറഞ്ഞു "അയ്യോ കുറുക്കാ നീ ഒന്നുമറിഞ്ഞില്ലേ ,ഞാൻ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോൾ അവിടുത്തെ ആളുകളൊന്നും ഭയന്നിട്ട് പുറത്തിറങ്ങുന്നില്ല ". "എന്താ കാര്യം "കുറുക്കൻ ചോദിച്ചു . ഇതുകേട്ട കാക്ക പറഞ്ഞു "കൊറോണ എന്ന രോഗം പിടിക്കുന്ന കാലമാണ് ഇത്, ഈ അവധിക്കാലം വീട്ടിലിരുന്ന് അച്ഛനോടും അമ്മയോടും കളിച്ചാൽ മതി” . ഉടൻ തന്നെ കുറുക്കൻ "ശരി ഞാൻ വീട്ടിൽ പോണു”എന്നു പറഞ്ഞ് പോകാൻ തുടങ്ങി. കാക്ക അവനെ തിരികെ വിളിച്ചു എന്നിട്ട് പറഞ്ഞു "ഒരു നിമിഷം കുറുക്കാ നീ വീട്ടിൽ പോയി കൈകൾ നന്നായി സോപ്പ് കൊണ്ട് കഴുകണം പിന്നെ തുമ്മലോ ചുമയോ വന്നാൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം ,മറക്കരുത്”. കാക്കയോട് നന്ദി പറഞ്ഞ് കുറുക്കൻ വീട്ടിലേക്ക് മടങ്ങി . കൂട്ടുകാരേ നിങ്ങൾ ഇങ്ങനെ ചെയ്യുമല്ലോ

ഗുണപാഠം : ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അത് നഷ്ടമാക്കാതെ സൂക്ഷിക്കുക.

രഞ്ചിമ
1 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ