ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വവും രോഗപ്രതിരോധശേഷിയും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും രോഗപ്രതിരോധശേഷിയും

പരിസ്ഥിതി നശീകരണം മൂലവും പരിസര ശുചിത്വം പാലിക്കാത്തതിനാലും മനുഷ്യർ പല രോഗങ്ങളെയും വിളിച്ചു വരുത്തുന്നുണ്ട്. ഈ രോഗങ്ങൾക്കുള്ള പ്രതിരോധശേഷിയും പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതിനായി നാം വ്യക്തിശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം പാലിക്കുന്നവർക്കും നല്ല ആഹാരം മാത്രം ശീലമാക്കുന്നവർക്കും പഴവർഗ്ഗങ്ങൾ ഇലക്കറികൾ പോലുള്ള പോഷക ഘടകങ്ങൾ ഉള്ള ഭക്ഷണം ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ഉണ്ടാകുന്നു. എന്നാൽ ഇന്നു നാം ഹോട്ടൽ ഭക്ഷണം ആശ്രയിച്ചാണ് ജീവിക്കുന്നത്. അത് തികച്ചും അനാരോഗ്യകരമാണ്.നമ്മുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. നല്ല ഭക്ഷണം ശീലമാക്കുന്നതിനോടൊപ്പം വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധത്തിൽ വ്യക്തിശുചിത്വത്തിനു നല്ലൊരു പങ്കുണ്ട്.വ്യവസായ ശാലകളിലെ പുക, വാഹനങ്ങളിൽ നിന്നുള്ള പുക പല തരം കീടനാശിനികളുടെ ഉപയോഗം എന്നിവ മൂലവും നമുക്ക് രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥ വന്ന് ചേരാം. നാം തന്നെ നമ്മുടെ ഭൂമിയെ നശിപ്പിക്കാതെ, സംരക്ഷിക്കാൻ മുന്നോട്ട് വരേണ്ടതാണ്.

അനാമിക ബേബി
7B ബ്രഹ്മാനന്ദോദയം യു. പി. എസ്, കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം