Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം
ഒരു സുന്ദരമായ ഗ്രാമത്തിൽ രണ്ടു നല്ല കൂട്ടുകാരുണ്ടായിരുന്നു. അവരാണ് ലില്ലിയും അച്ചുവും. ലില്ലിയുടെ അമ്മ അച്ചുവിന്റെ വീട്ടിൽ വീട്ടുജോലിക്ക് പോകുമായിരുന്നു. പോകുമ്പോയെല്ലാം ലില്ലിയെയും കൂട്ടുമായിരുന്നു. ഒരു ദിവസം ലില്ലി അച്ചുവിന്റെ കൂടെ കളിക്കുമ്പോൾ പെട്ടെന്ന് അവളുടെ അമ്മുമ്മ ലില്ലിയെ വിളിച്ചു എന്നിട്ട് ചോദിച്ചു നീ ഏത് ക്ലാസിലാണ് പഠിക്കുന്നത് ?അപ്പോൾ ലില്ലി പറഞ്ഞു ഞാൻ സ്കൂളിൽ പോകാറില്ല. അതുകൊണ്ടു എനിക്ക് വായിക്കുവാനും എഴുതുവാനും അറിയില്ല. അപ്പോൾ അമ്മൂമ്മ പറഞ്ഞു നീ വിഷമിക്കേണ്ട ലില്ലി നിന്നെ ഞാൻ പഠിപ്പിക്കാം. ഇതുകേട്ടപ്പോൾ ലില്ലിക് ഭയങ്കര സന്തോഷമായി. അങ്ങനെ എല്ലാ ദിവസവും അച്ചുവിന്റെ അമ്മൂമ്മ ലില്ലിയെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. അങ്ങനെ വായിക്കുവാനും എഴുതുവാനും അവൾക് കഴിഞ്ഞു. ഒരു ദിവസം ലില്ലി ചിന്തിച്ചു ഇത് അച്ചുവിനെ ഒന്ന് അത്ഭുതപെടുത്താം എന്ന് ഭക്ഷണം കഴിക്കുമ്പോൾ ലില്ലി പത്രം വായിച്ചു. അപ്പോൾ അച്ചു പറഞ്ഞു ഓ... ലില്ലി പത്രം വായിക്കുവാൻ പഠിച്ചല്ലോ! അപ്പോൾ ലില്ലി പറഞ്ഞു എനിക്ക് അമ്മുമ്മ പഠിപ്പിച്ചു തന്നതാണ്. അപ്പോൾ അച്ചു പറഞ്ഞു നീ നാളെ മുതൽ എന്റെ കൂടെ സ്കൂളിൽ വന്നോളൂ. അപ്പോൾ ലില്ലി പറഞ്ഞു ഞാൻ തീർച്ചയായും വരും എനിക്ക് കുറെ പഠിക്കണം. ലില്ലി പറഞ്ഞു നമുക്ക് വീടിന്റെ അടുക്കള ഭാഗത്ത് ഒരു മരം നട്ടാലോ ?ഇതു കേട്ടപ്പോൾ അച്ചുവിനും ഭയങ്കര ഉത്സാഹമായി. അവർ രണ്ടുപേരും പോയി ഒരു മരം നട്ടു. എല്ലാദിവസവും അവർ ആ മരത്തെ കാണാൻ പോകുമായിരുന്നു. അതിന്റെ ഓരോ വളർച്ചയും അവർ നോട്ട്ബുക്കിൽ രേഖപ്പെടുത്തി. കുറെ വർഷങ്ങൾക്കു ശേഷം ലില്ലി അച്ചുവിന്റെ വീട്ടിൽ പോയി അങ്ങനെ അവർ അവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ലില്ലി പറഞ്ഞു നമുക്ക് നമ്മുടെ മരം കാണുവാൻ പോയാലോ ?അപ്പോൾ അച്ചു പറഞ്ഞു ശരി പോകാം. അപ്പോൾ അവിടെ ഒരു മരം വെട്ടുകാരൻ അവരുടെ മരം മുറിക്കുവാൻ ശ്രമിക്കുന്നു !അപ്പോൾ ലില്ലി ഓടിപോയി അയാളുടെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു മുറിക്കരുത്. ഇത് ഞങ്ങൾ രണ്ടുപേരും നട്ട മരമാണ്. അപ്പോൾ മരംവെട്ടുകാരൻ പറഞ്ഞു അതിനു ഞാൻ എന്തു വേണം. ഇത് എനിക്ക് വെട്ടി വിറ്റാൽ കുറെ പണം കിട്ടും അതുകൊണ്ട് വേണം എനിക്ക് ജീവിക്കാൻ. അപ്പോൾ ലില്ലി പറഞ്ഞു ഈ മരം നമുക്ക് എന്തല്ലാം തരുന്നുണ്ട് "ജീവികൾക് പാർപ്പിടം ഭക്ഷണം തണൽ "ഇതൊക്കെ മരമാണല്ലോ തരുന്നത്. നിങ്ങൾ ഇത് മുറിച്ചാൽ ജീവികൾ എവിടെ താമസിക്കും. പിന്നെ വേറെരു കാര്യം കൂടെയുണ്ട് എനിക്കും നിങ്ങൾക്കും ശുദ്ധവായു തരുന്നത് ഈ മരമാണ് അപ്പോൾ അച്ചു പറഞ്ഞു മണ്ണൊലിപ്പ് തടയുന്നതും ഈ മരങ്ങളാണ്. ഇതൊക്കെ കേട്ടപ്പോൾ മരംവെട്ടുകാരൻ പറഞ്ഞു ഞാൻ ഇനിയൊരിക്കലും മരങ്ങൾ മുറിക്കുകയില്ല. ഇതുകേട്ടപ്പോൾ ലില്ലിക്കും അച്ചുവിനും ഭയങ്കര സന്തോഷമായി. 'മരങ്ങൾ നട്ടു പിടിപ്പിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ '.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|