ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

ഒരു വ്യക്തിക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമായും വേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്.തന്റെ അടിസ്ഥാനആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോക്‌താസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ.മനുഷ്യൻ തന്റെ സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെയൊന്നായി നശിപ്പിക്കുകയാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും,പരിപാലനവും വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ടതാണ്.പ്രകൃതി ജീവവായുവിന്റെ ഉറവിടമാണ്. ഇതിനെ സംരക്ഷിച്ചില്ലങ്കിൽ നാം കുപ്പിയിൽ വെള്ളം കുടിക്കുന്നപോലെ ശുദ്ധവായു കുപ്പിയിൽ വരുത്തേണ്ടിവരും.പാടം നികത്തിയാലും,മണൽവാരി പുഴ നശിപ്പിച്ചാലും അതൊന്നും സാരമില്ല എന്ന് വിചാരിക്കുന്ന നമ്മുടെ കാഴ്ച്ചപ്പാടുകൾ മാറ്റിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ നേരിടേണ്ടിവരും.നാം പ്രകൃതിയോട് ചെയ്ത അനീതികൾക്ക് നിരപരാധികൾ ഒരുപാടുപേർ അതിന്റെ ആഘാതം അനുഭവിക്കുകയാണ്. നമ്മുടെ ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും ചേർന്ന് ഈ മഹാമാരിയെ തടുക്കാൻ വളരെയധികം പ്രയത്നിക്കുന്നുണ്ട്.അതുകൊണ്ട് നമുക്കെല്ലാപേർക്കും ഒത്തുചേർന്ന് ഈ മഹാമാരിയെ തുടച്ചുമാറ്റാം.ഇനിയെങ്കിലും പ്രകൃതിയ്ക്ക് ദോഷകരമായ പ്രവർത്തനങ്ങൾ ചെയ്യാതെ കൊറോണ പോലെയുള്ള വിപത്തിൽ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കണം. നമ്മുടെ ജീവവായുവായ പ്രകൃതിയെ നമുക്കൊന്നിച്ചുചേർന്ന്‌ പരിരക്ഷിക്കണം.

ഭരത് കൃഷ്ണ
6 എ ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം