ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ഒരമ്മയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരമ്മയുടെ രോദനം


പണമാണ് ധനമെന്നും
ധനമാണ് ജീവിതമെന്നും
പഠിപ്പിച്ച നിമിഷത്തെ
ഞാനിന്നു ശപിക്കുന്നു ദൈവമേ.


ആരോമലാം എന്നുണ്ണിയെ
അന്യദേശത്തേക്കയച്ച
ആ നിമിഷം ഞാനിന്നു
വെറുക്കുന്നു .


സ്നേഹമാണ് ധനമെന്നും
കരുതലാണ് ജീവിതമെന്നും
ഞാനന്ന് ഓതിക്കൊടുത്തിരുന്നെങ്കിൽ ,
നീയെന്റെ അരികിൽ ഉണ്ടാകുമായിരുന്നു.


വയ്യന്റമ്മേ എന്ന് നീ പറഞ്ഞപ്പോൾ
 ഒന്നോടിവരാൻ കഴിയാത്ത
അമ്മയുടെ ജീവിതം
വ്യർത്ഥം.


 

നേഹ എം പി
VIII C ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോഴിക്കോട്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത