ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/വരും തലമുറക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്
വരും തലമുറക്കായ്...

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകംമുഴുവൻ മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ്. ഇലക്ക്ട്രോ നിക്ക് വസ്തുക്കളിൽ നിന്നുള്ള ഇ-വെസ്റ്റ്കൾ, വാഹനങ്ങൾ പുറത്തു വിടുന്ന പുക, പ്ലാസ്റ്റിക് കത്തിക്കൽ, ജീവജാലങ്ങളെ നശിപ്പിക്കൽ, ജല മലിനീകരണം.... തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയെ ഇഞ്ചിഞ്ചാചായി കൊന്നു കൊണ്ടിരിക്കുന്നു.

നമ്മുടെ പൂർവികർ കാണിച്ചപാതയിലൂടെ, പരിസ്ഥിതി സൗഹൃദമതത്തി ലുടെ നദികളെയും മലകളെ യും വനങ്ങളെയും പുണ്യ വസ്തുക്കളായി കണ്ട് കൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണം. കാർഷിക സംസ്‌കൃതിയുടെ പിന്തുടർച്ച ക്കാരായ നാം ജൈവ കൃഷി യിലൂടെ രാസ മലിനീകരണമില്ലാത്ത ഗ്രാമാ ൻന്തരിക്ഷത്തിൽ ജീവിക്കാനുള്ള പദ്ധതികൾ നാം നടപ്പിലാക്കേണ്ടി യിരിക്കുന്നു.

കേരളം പ്രകൃതിരമണിയമായ ഒരു നാടാണല്ലോ... മഴധാരാളം കിട്ടുന്ന നാട്. ഒട്ടേറെ കുളങ്ങ ളും കിണറുകളും കായ ലുകളും പുഴകളും കൊണ്ട് സമ്പന്നമായനാടാണ്. രണ്ട് നേരംകുളിക്കുന്നവരും ശുഭ വസ്ത്രംധരിക്കാൻ ഇഷ്ട്ട പ്പെടുന്നവരും ആയിരുന്നല്ലോ നമ്മൾ മലയാളികൾ. എന്നാൽ ഇന്ന് എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് നാം തന്നെ മാറ്റിമറിച്ചതാണ്. സ്വന്തം വീട്ടിനപ്പുറത്തെക്ക് ശു ചിത്വം എന്താണെന്ന് ഇന്ന് ഒരു മലയാളിക്കറിയില്ല.

ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവ ജാലങ്ങൾക്കെല്ലാം അന്നത്തി ന് വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. അത് പോലെ തന്നെ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനവും പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങൾ മനുഷ്യന്റെ സൃഷ്ടി യാണ്. മനുഷ്യന്റെ സ്വാർത്ഥ തകാരണം പ്രകൃതി സംമ്പ ത്തുകളിൽകാലാനുസൃത മായ മാറ്റങ്ങൾ വരാനും തുടങ്ങി.

ഇപ്പോൾ നമ്മുടെ പരിസ്ഥിതി മനുഷ്യന്റെ ക്രൂരമായ കൈ കൾക്കുള്ളിൽ കിഴടങ്ങിയിരി ക്കുകയാണ്. "മാറിക്കൊണ്ടി രിക്കുന്നപ്രകൃതിയും മാറേണ്ടമനുഷ്യനും ".. നമുക്ക് മുന്നേറാം നല്ലനാളെക്കായ്.....

ഷഫ്‍ന
8B ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം