ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കിരീടമാകുന്ന വിഷം.

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടമാകുന്ന വിഷം.

കിരീടമാകുന്ന വിഷം.

ധ്യതിയുള്ള ലോകത്തേക്ക്
ക്ഷണിക്കപെടാതൊരതിഥി
മഹാമാരിയാണെങ്കിലും
ലോകത്തിന് വിശ്രമമേകിയവൻ.

തടുക്കാനോ വരവിനെ മുടക്കാനോ കഴിയാതെ
മാനവർ അലയുന്നു കേഴുന്നു ഇനി
വാഴുവാനാകുമോ സന്തുഷ്ടമായിവിടെ.

ചിത്രശലഭങ്ങളുടെ ചിറകടി ആസ്വദിക്കാതെ
ചീവീടുകളുടെ അരോചക ശബ്ദത്തിൽ
മാധുര്യം കണ്ടെത്താതെ
എട്ടുകാലിയുടെ തുന്നൽ വിരുതിനെ പ്രശംസിക്കാതെ
സഹജീവികളെ കൊന്നു തിന്നുന്ന മനുഷ്യാ ....
നീ അറിക , വരും ഇനിയും ഇതിലും വലിയ മാരി .

ഇനി അതിജീവനമാണ് പോം വഴി.
ആരോഗ്യ സംരക്ഷണവും അതീവ ജാഗ്രതയും
കരകയറ്റും ലോകത്തിനെ കൊറോണ
യെന്ന കുത്തൊഴുക്കിൽ നിന്ന് .

ദുരന്തങ്ങളിൽ മാത്രം ഐക്യത പ്രകടിപ്പിച്ചിട്ടെന്താ മനുഷ്യാ
ഒന്നാകേണം നാം പ്രകൃതിക്കു വേണ്ടി.

 

നന്ദിത എൽ
9D ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത