ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
 


നന്മ നിറഞ്ഞ ജനങ്ങളെ നിങ്ങൾ
നാടിൻ വളർച്ചയ്ക്കു വേണ്ടി നയിക്കൂ.
യുന്ദവും വേണ്ട ചതിക്കുകയും വേണ്ട
പരിസരമൊന്ന് ശുചിയാക്കുവാൻ

പൊതുസ്ഥലത്തൊക്കെ തുപ്പാതിരിക്കൂ
മാലിന്യമൊന്നും വലിച്ചെറിയല്ലേ
കൈയും ശരീരവും വൃത്തിയാക്കീടൂ
രോഗങ്ങളിൽ നിന്നു മുക്തി നേടൂ.

സർക്കാരു വാക്കുകൾ ഹനിക്കാതിരിക്കൂ
ശുചിത്വത്തിനായി പരിശ്രമിക്കൂ
ആരോഗ്യ ഹാനികര സാധനങ്ങൾ
മനസാലെ നിങ്ങൾ ഉപേക്ഷിക്കുവിൻ

നമ്മുടെ നാടിൻ അടുത്ത തലമുറ
നമ്മുടെ ശീലം അനുസരിക്കട്ടെ
ഏവരും ഒന്നായി ഏറ്റു ചൊല്ലൂ
ഏറ്റവും ആദ്യം ശുചിത്വമെന്ന്....

തൃഷ
10 A ബി.എ.ആര്. എച്ച്. എസ്. ബോവിക്കാൻ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത