ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് നമ്മുടെ സമൂഹത്തിൽ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഓരോ വ്യക്തിയ്ക്കും രോഗത്തെ ഉൾകൊള്ളാൻ ഉള്ള ശേഷി വളരെ കുറവാണ്.. അതു കൊണ്ട് തന്നെ നമ്മൾ എല്ലാവരും കുത്തിവെപ്പ് പട്ടിക യിൽ പറഞ്ഞിട്ടുള്ള എല്ലാ ഷെഡ്യൂൾ അനുസരിച്ചും ഓരോരോ വയസ്സിനനുസരിച്ചുമുള്ള പ്രതിരോധ കുത്തിവയ്പുകൾ കുട്ടികൾക്ക് എടുക്കണം. (അതായത് കുട്ടിയുടെ ജനനത്തിന് ഒരാഴ്ചക്കുള്ളിൽ ക്ഷയരോഗത്തിന് എതിരെ എടുക്കുന്ന BCG മുതൽ 15വയസ്സ് വരെ ഉള്ള എല്ലാ കുത്തി വയ്പ്പുകളും നിർബന്ധമായും എടുത്തിരിക്കണം )

രോഗ പ്രതിരോധശേഷി നേടാൻ ഇത് മാത്രം പോര. വിറ്റാമിൻ സി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക, ഇല കറികൾ, പഴവർഗ ങ്ങൾ,പയർ വർഗ്ഗങ്ങൾ എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക ഇതെല്ലാം അണുബാധ തടയാൻ ഉപകാരപ്രദമാണ്. രോഗ പ്രതിരോധ ശേഷി കുറവായി കാണുന്നത് കുട്ടികളിലും പ്രായമായവരിലും ആണ്. അതു കൊണ്ട് തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്ന് നമ്മുടെ ലോകം മുഴുവൻ ഭീതിയോടെ കാണുന്ന covid 19 corona വൈറസിനെ വരെ അതി ജീവിക്കാനുള്ള ശേഷി നമുക്ക് നേടിയെടുക്കാം.

ഫിദ നസ്റിൻ.ടി
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം