ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്ക് വേണ്ടി


 എങ്ങോട്ടെന്നില്ലാതെ
 ചലിക്കുന്ന ഭൂമിതൻ
 മക്കളെ ശപിക്കുന്നു വോ
 ഉത്തരം തേടുന്ന ഹതഭാഗ്യ ആണു ഞാനിവിടെ.....
 താൻ അമ്മയെ
 നോവിക്കുന്ന മക്കളെ
 ഒന്ന് ഓർക്കുവിൻ.....
 മാറാവ്യാധികളും
ദുരന്തങ്ങളും നമ്മെ പിടികൂടി കഴിഞ്ഞു...
 ജന്മം തന്ന ജനനിയെ
 കാണാൻ വിധിക്കാതെ
 ശാപമേറ്റ പിഞ്ചു കിടാങ്ങൾ.....
 ഹൃദയം തകരും
നിമിഷങ്ങൾ......
 കണ്ണീർത്തുള്ളികൾ
 കവിളുകളിലൂടെ നീർച്ചാൽ കെട്ടുമ്പോൾ.....
 ആരോ മൊഴിയുന്നു
 വേണ്ടത് കണ്ണീരല്ല മറിച്ച് ജാഗ്രതയാണ്...
 എല്ലാമറിഞ്ഞിട്ടും ചില സാത്താന്റെ സന്തതികൾ
 എല്ലാം തികഞ്ഞ എന്ന ചിന്തയിൽ
 നെയ്യുന്നു പാപ ഗോപുരം
 കാലം കടക്കവേ
 മനുഷ്യ പുത്രന്മാർ
 സാത്താന്റെ കൈയിലെ
 കളിപ്പാവകൾ മാത്രമോ....
 ഉത്തരം തേടുന്ന ഹതഭാഗ്യനാണ് ഞാൻ
 ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ.....
 വെള്ളരിപ്രാവിനെ നൈർമല്യം ഉള്ളവർ.....
 ദൈവത്തിന്റെ തന്നെ പ്രതീകമായ ഓവർ.....
 നല്ലൊരു നാളെ സ്വപ്നം കാണേണ്ടവർ.....
 ചോദിച്ചിടുന്നു വരുമോ നല്ലൊരു നാളെ....
 മാറാവ്യാധികൾ ഇല്ലാത്ത നാളെ....
 അമ്മയെ നോവിക്കാത്ത നാളെ.....
കാത്തിരിക്കാം നമുക്ക് കാത്തിരിക്കാം....

 

ഫാത്തിമ സന സി കെ
8 A ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത