ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണകാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ ലോകം

2019 ഡിസംബർ 31 നാണ് വുഹാൻ പ്രാവിശ്യയിൽ അഞ്ജാത രോഗമെന്ന് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.2020 ജനുവരി 1 ന് വുഹാൻ മത്സ്യവ്യാപാര കേന്ദ്രം ചൈന അടച്ചു. ജനുവരി 7നാണ് ചൈന വൈറസിനെ കണ്ടെത്തുന്നത്- നോവൽ കൊറോണാ വൈറസ്. ജനുവരി11 ന് ചൈനയിൽ ആദ്യ മരണം സംഭവിച്ചു. ജനുവരി 13ന് ചൈനയ്ക്കു പുറത്ത് തായ്ലാന്റിൽ രോഗം സ്ഥിരീകരിച്ചു .ജനുവരി20 ന് അമേരിക്കയിൽ ആദ്യ രോഗ ബാധ വാഷിങ്ടൺ 35 കാരന് രോഗം സ്ഥിരീകരിച്ചു. ജനുവരി 23 ചൈനയിലെ വുഹാൻ ക്വാറന്റെെനിൽ. ജനുവരി30 നാണ് ലോകാരോഗ്യ സംഘടന ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷാ മുൻകരുതൽ , നിരീക്ഷണത്തിലാക്കൽ , നേരത്തേയുള്ള രോഗനിർണയം ഏന്നിവയിലൂടെ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാം. അവശ്യവസ്തുക്കൾ വീട്ടിലെത്തിച്ചും ജനങ്ങൾക്കായി ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയും ചൈന കോവിഡിനെ പ്രതിരോധിച്ചു.

ജനുവരി 30 ന് ഇന്ത്യയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു .വുഹാനിൽ നിന്നും കേരളത്തിലെത്തിയ വിദ്യാർഥിനിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഫിബ്രവരി 2ന് ചൈനയ്ക്കു പുറത്ത് ആദ്യ കോവിഡ് മരണം ഫിലിപ്പീൻസിൽ.ഫിബ്രവരി 11 നാണ് ലോകാരോഗ്യ സംഘടന വൈറസ് രോഗത്തെ കോവിസ് -19 (കൊറോണ വൈറസ് ഡിസീസ്2019) എന്ന പേര് നൽകി. ഫിബ്രവരി19 ഇറാനിൽ രോഗം സ്ഥിരീകരിച്ചു. ഫിബ്രവരി 29 ന് അമേരിക്കയിൽ ആദ്യ കോവിഡ് മരണം

മാർച്ച് 13ന് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയിൽ മാർച്ച് - 22 ജനതാകർഫ്യു . മാർച്ച് 23 കേരളം അടച്ചു പൂട്ടി. മാർച്ച് -24 ന് രാജ്യം അടച്ചു പൂട്ടി .ലോകത്താകെ 5,58,500 കോവിഡ് ബാധിതർ . മാർച്ച് 28 നാണ് കേരളത്തി ആദ്യ മരണം - മട്ടാഞ്ചേരിയിൽ.

പനി, ചുമ , ശ്വാസതടസ്സം ജലദോഷം തൊണ്ടവേദന എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കൊറോണ യെ പ്രതിരോധിക്കാവുന്നതാണ് . ഒരു പ്രതിവിധിയും കണ്ടെതിയിട്ടില്ലാത്ത കോവിഡിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് വികസിത രാജ്യങ്ങൾ പോലും .അമേരിക്കയും ഇറ്റലിയും ഫ്രാൻസുമെല്ലാം വൈറസിനു മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുകയാണ് . ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് ബാധിതരായിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ രോഗം ബാധിച്ചിട്ടുള്ളത് അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത് ഇറ്റലിയിലുമാണ് . രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിലാണ് ഇന്ത്യയും ലോകരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് .പരമാവധി ജനങ്ങൾ വീടിനകത്തുതന്നെ ഇരിക്കുന്നതാണ് നല്ലെതെന്നാണ് പൊതുവേയുള്ള നിർദ്ദേശം .യാത്രകളിൽ നിന്നും സൗഹൃദ സന്ദർശനങ്ങളിൽ നിന്നും വിട്ടു നിൽക്കാനും ആഘോഷങ്ങളും ഉത്സവങ്ങളും നിർത്തിവെക്കാനും നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു . ട്രയിൻ ഗതാഗതവും വിമാന സർവ്വീസുകളും നിർത്തിവച്ചു.

അടയ്ച്ചപ്പൂട്ടപ്പെട്ട ജനതയ്ക്ക് സഹായഹസ്തം നൽകിയതിന് കേരളം മാതൃകയാണ്.ശമ്പളവും ക്ഷേമ പെൻഷനും ജനങ്ങൾക്ക് കൃത്യമായി നൽകി . പ്രവാസി മലയാളി കളുടെ സുരക്ഷ ഉറപ്പുവരുത്തി.ഭക്ഷണം ലഭിക്കാത്തവർക്ക് കമ്മ്യൂണിറ്റി കിച്ചൺ നടപ്പിലാക്കി .രോഗബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി പ്രധാനമന്ത്രി പ്രഖ്യപനം നടത്തി. ധാരളം ഗവേഷണ ഫലങ്ങൾ 2020.ജനുവരി മുതൽ കോവിഡ്-19 വിഷയത്തിൽ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വികസിപ്പിച്ചെടുത്തിട്ടുള്ള ശാസ്ത്രത്തിന്റെ സംഭാവനകളാണ്. കോ വിഡ് - 19 വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ താമസിക്കാതെ ശാസ്ത്രം കാട്ടി തരുമെന്ന് പ്രത്യശിക്കാം.

പ‍ുണ്യ,സി
9 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം