ഭൂമിതൻ മക്കൾ സന്തുഷ്ടരാം കാലം
ശിശിരകാലത്തിൻ വിടവാങ്ങൽ കാലം
ആ കാലത്തിൻ നെറുകയിൽ വന്നെത്തിയ അവൻ
മഹാമാരിയായി ധരണിയെ രോഗപ്രളയത്തിലാക്കി
ആ മഹാ പ്രളയത്തിൻ താണ്ഡവം
ധരണിയിൽ മഹാ ദുരിതം വിതച്ചു.
ധരണിയാം അമ്മയെ അവൻ രോഗപീഡയിലാക്കി.
അതിൽ നാം ദുരിതകയത്തിലായി.
സമ്പന്നനും ദരിദ്രനും ഒരു പോലെ ആയി.
മഹാമാരി തൻ മുന്നിൽ എല്ലാം നിസ്സാരമായി
നാം ഒറ്റക്കെട്ടായി നിന്നു
മഹാമാരി തൻ വിത്തിനെ നശിപ്പിക്കാൻ.
മഹാമാരി തൻ ദംഷനമേൽക്കാതെയതിനെ
നമുക്കകറ്റണം ഈ ഭൂവിൽ നിന്നും.