ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് മുന്നേറാം

ലോകത്ത് ഒരുപാട് രോഗങ്ങൾ ഈ കാലത്തുണ്ട് മിക്ക രോഗങ്ങളെയും പ്രതിരോധിക്കാൻ മരുന്നുമുണ്ട് ഇന്നീ ലോകത്ത് പടർന്നുപിടിച്ച ഒരു മാരക രോഗമാണ് കൊറോണ ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പക്ഷെ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും കാരണം മരുന്നും പ്രതിരോധനവും തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ട്. മരുന്നിനെക്കൊണ്ട് അതിനെ പൂർണമായി നശിപ്പിക്കാൻ പറ്റും എന്നാൽ പ്രതിരോധനം രോഗം ശരീരത്തിൽ പ്രവേശിക്കാതെ തടഞ്ഞു നിർത്താൻ സഹായിക്കും ഇപ്പോൾ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിനും മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതിനെ പ്രതിരോധിക്കാൻ മാത്രമേ നമുക്ക് കഴിയൂ. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നമ്മളെല്ലാം വീട്ടിൽ തന്നെ കഴിഞ്ഞു കൂടേണ്ടിയും വന്നു. നമുക്ക് വീട്ടിൽ ആയിരുന്നു കൊണ്ട് തന്നെ കൊറോണ യെ പ്രതിരോധിക്കാൻ കഴിഞ്ഞു എങ്ങനെയെന്നാൽ നമ്മുടെ കൈ 15 മിനിറ്റ് ഇടവിട്ട് സോപ്പ് കൊണ്ട് കഴുകണം അങ്ങനെയൊക്കെ നമുക്ക് കൊറോണ യെ പ്രതിരോധിക്കാൻ കഴിയും. കൊറോണ മാത്രമല്ല പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും. രോഗങ്ങളെ പ്രതിരോധിക്കാൻ നാം പ്രധാനമായും പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. ഇന്നത്തെ സമൂഹത്തിൽ നാം നോക്കിയാൽ പലതരത്തിലുള്ള മാരകരോഗങ്ങൾക്കും ഒട്ടുമിക്ക ജനങ്ങളും ബാധിതരാണ് കാരണം ഇന്നത്തെ ആഹാരരീതിയാണ്. എല്ലാ ജനങ്ങൾക്കും ഫാസ്റ്റ് ഫുഡ് ആണ് ഇഷ്ടം. രോഗമുക്തി നേടാൻ നാം ഈ ശീലങ്ങളിൽ നിന്നും മാറിനിൽക്കണം എന്നാലേ ഇന്നത്തെ സമൂഹത്തിൽ ഉള്ള എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയൂ. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രയത്നിക്കാം

അനഘ എസ് ഡബ്ല്യൂ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം