അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ/അക്ഷരവൃക്ഷം/അകറ്റാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റാം കൊറോണയെ

നാം ഇന്ന് നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന വൈറസ്. അത് തടയാൻ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ നമ്മൾ അതേപടി അനുസരിക്കുക. യാത്രകൾ ഒഴിവാക്കുക. കൂട്ടംകൂടി നിൽക്കാതിരിക്കുക. ഓരോ 20 മിനുട്ട് കൂടുന്തോറും കൈകൾ വൃത്തിയാക്കി വെക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക (സാനിറ്റൈസറും ഹാ‍ൻഡ് വാഷും ഉപയോഗിക്കാം). തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ടൗവ്വൽ കൊണ്ടോ കൈമുട്ട് കൊണ്ടോ മറക്കുക. സുഖമില്ലെങ്കിൽ മാസ്ക് ഉപയോഗിക്കുന്നതാകും നല്ലത്. കൈ തുടച്ച ശേഷം ടിഷ്യു ആണെങ്കിൽ അത് കൃത്യമായി വേസ്റ്റ് ബാസ്കറ്റിൽ തന്നെ നിക്ഷേപിക്കുക. ടൗവ്വലോ മറ്റ് തുണികളോ ആണെങ്കിൽ കൃത്യമായി അണുവിമുക്തമാക്കുക. നിങ്ങൾ ഇടപഴകുന്ന സ്ഥലങ്ങൾ എപ്പോഴും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.

മുഹമ്മദ് റിഫായത്ത്
3എ ബാവുപ്പാറ എം. എൽ. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം