ബാവാന്റ പറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ എന്നാൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത ഒരു ഘടകമാണ് പരിസ്ഥിതി. നാം മലയാളി കൾ വ്യക്തി ശുചിത്വത്തിൽ മുൻപന്തിയിൽ ആണെങ്കിലും ചുറ്റുപാടുമുള്ള പ്രകൃതിയെ കാര്യമായി ശ്രദ്ധിക്കുന്നില്ല. പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.നമ്മുടെ ഓരോ ചെറിയ പ്രവൃത്തി കൊണ്ടും പരിസ്ഥിതിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവയിൽ ചിലതാണ് പരിസ്ഥിതി മലിനീകരണം. മരങ്ങൾ വെട്ടിമാറ്റൽ, കുന്നിടിക്കൽ, പാടങ്ങൾ, കുളങ്ങൾ എന്നിവ നികത്തൽ. മലിനീകരണം പലവിധത്തിൽ ഉണ്ട്. നാം പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോൾ അതിൽ നിന്നുമുള്ള വിഷം വായുവിൽ കൂടിക്കലരുകയും വായു മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു. പുഴകളിൽ മാലിന്യം വലിച്ചെറിഞ്ഞ് ജലമലിനീകരണവും മണ്ണിൽ രാസവളം ഉപയോഗിച്ച് മണ്ണ് മലിനീകരണവും ഉണ്ടാകുന്നു. പരിസ്ഥിതിയെ നാം നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ നാളെ അത് നമുക്ക് തന്നെ വലിയ വിനയായി തീരും. ഓർക്കുക കൂട്ടുകാരേ.

ആയിഷത്തുൽ മിസിരിയ
3 A ബാവാൻ്റെ പറമ്പ എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം