അവർ മാലാഖമാർ
തൂവെൺ നിലാവുപോൽ
ഓടിനടക്കുന്ന മാലാഖ കുഞ്ഞുങ്ങളെ
നിങ്ങൾതൻ കർത്തവ്യമാറ്റിനാൽ
ഓരോരോ ജീവന്റെ സ്പന്ദനങ്ങൾ
കൊറോണ എന്ന മഹാമാരിയിൽ
മുങ്ങിത്താഴുന്ന ജീവിതങ്ങൾ
നിങ്ങൾ തൻ നനുത്ത സ്നേഹ സ്പർശത്താൽ
പുതുതുടിപ്പായിമാറുമ്പോൾ
ആർദ്രതയോടെ നിങ്ങൾതൻ മുഖത്തേക്ക്
നീളുന്ന മിഴികൾ തൻ സ്നേഹം
നിങ്ങൾതൻ കരുതലിനുള്ള സമ്മാനം
ജീവന്റെ കാത്തുസൂക്ഷിപ്പിന്റെ സമ്മാനം