ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/സയൻസ് പ്രോജക്ട്

Schoolwiki സംരംഭത്തിൽ നിന്ന്

*വീട്ടുവളപ്പിലെ ചെമ്പരത്തിയുടെ വൈവിധ്യവും ഉപയോഗങ്ങളും: 22 ഇനം ചെമ്പരത്തി കണ്ടെത്തി. ചെമ്പരത്തിയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് 10 ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കി. ചെമ്പരത്തിയുടെ വിവിധ ഉപയോഗങ്ങൾ കണ്ടെത്തി.
*ജൈവകൃഷിയും ത്വരിത മാലിന്യസംസ്കരണവും സുസ്ഥിര വികസനത്തിന്: കോവിഡ് കാലത്ത് സ്കൂളിലെ കുട്ടികൽ കൂടുതലും കൃഷിയിലും ഉദ്യാന പരിപാലനത്തിനും കൂടുതൽ താല്പര്യം കാണിച്ചു. മാലിന്യ സംസ്കരണത്തിന് വലിയ ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന പുതിയ രീതി (എയ്റോബീക്ക് കംപോസ്റ്റങ്ങ്)കുട്ടികളെ പരിചയപ്പെടുത്തി.

*മുരിങ്ങ - ഒരു അത്ഭുത സസ്യം മുരിങ്ങ എന്ന അത്ഭുത സസ്യത്തെപറ്റി പഠനം നടത്തി 5 പ്രമേഹരോഗികൾ നിത്യവും ഭക്ഷത്തിൽ മുരിങ്ങ ഇല ഉൾപ്പെടുത്തി. പഠന ഫലങ്ങൾ അപഗ്രഥിച്ചപ്പോൾ പ്രമേഹത്തെ നിയന്ത്രിക്കുവാൻ സാധിച്ചതായി കണ്ടെത്തി., മുരിങ്ങ ഇല ഉപയോഗിച്ച് വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി.