ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/മൂല്യനിർണ്ണയ ക്യാമ്പ് 2020
മൂല്യനിർണ്ണയ ക്യാമ്പ്
സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് 2020 മേയിൽ പ്രവർത്തിക്കാൻ സാധിച്ചു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ ഒരുപാട് പരിമിതികൾ ഉണ്ടായിട്ടും വളരെ വിജയകരമായി പൂർത്തീകരിക്കുവാൻ സാധ്യമായി. സാധാരണ എസ്എസ്എൽസി മൂല്യനിർണയം ഒക്കെ നടക്കുന്നതിന് മുന്നോടിയായി scheme finalization അതിനോട് ബന്ധപ്പെട്ട പരിശീലനങ്ങളും മറ്റും ചീഫിനും ,ഡെപ്യൂട്ടി ചീഫിനും ഐടി മാനേജെർക്കും മറ്റും ലഭിക്കുമായിരുന്നു. എന്നാൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ച സാഹചര്യത്തിൽ പരീക്ഷകളും മൂല്യനിർണയ പരിശീലനങ്ങളും മറ്റും ആശയക്കുഴപ്പത്തിലായി. എന്നാൽ സർക്കരിന്റെയും പരീക്ഷ സെക്രട്ടറിയും , ആരോഗ്യവകുപ്പ് ഡി.ഡി, ഡി.ഇ.ഒ എന്നിവരുടെ പൂർണപിന്തുണയോടു കൂടി മൂല്യനിർണയം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
വെക്കേഷൻ ക്യാമ്പിന് ചീഫായി എച്ച് എം സുജ ആനി മാത്യു ഡെപ്യൂട്ടി ചീഫായി സീനിയർ അസിസ്റ്റൻറ് റോസമ്മ ഇടുക്കള ഐടി മാനേജരായി എംജിഎം സ്കൂളിലെ ബീന മേരി കുര്യാക്കോസ് സ്കൂളിലെ ഐ സി.ടി കോർഡിനേറ്റർ ജീനു മോൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഈസ്കൂളിലെ അധ്യാപകരായ സൂസൻ കെ ജോസഫ് ,ജാസ്മിൻ എബ്രഹാം, മറിയാമ്മ സി കെ , സൂസൻ ചെറിയാൻ എന്നിവരോടൊപ്പം കല്ലൂപ്പാറ ഗവൺമെൻറ് സ്കൂളിലെ പ്രസന്നകുമാർ സാറും പങ്കുചേർന്നു. സാധാരണ വാലുവേഷൻ ക്യാമ്പിൽ പോലീസിന്റെയും മറ്റും സേവനങ്ങൾ എപ്പോഴും ലഭിക്കുമായിരുന്നു. എന്നാൽ ഈ പ്രതിസന്ധി കാലഘട്ടത്തിൽ അവരുടെ സേവനങ്ങൾ ഞങ്ങൾക്ക് പൂർണമായി ലഭിച്ചിരുന്നില്ല. എന്നാൽ ഈ അവസരങ്ങളിൽ ഈ ക്യാമ്പ് ഏറ്റവും വിജയകരമായി തീർത്തത് ഇവിടുത്തെ ഓഫീസ് സ്റ്റാഫിന്റെ സേവനങ്ങളാണ് ക്ലർക്ക് കെ എം ചാക്കോ , O.A shiji Mathew , O.A smitha Abraham , FTM Anitha Mathew എന്നിവരുടെ അക്ഷീണ പരിശ്രമങ്ങൾ ഈ മൂല്യനിർണയ ക്യാമ്പ് വിജയപ്രദമായി തീർത്തു. 2020 മെയ് പതിനെട്ടാം തീയതി ആരംഭിച്ച വാലുവേഷൻ ക്യാമ്പ് രണ്ട് സ്പെൽ ആയിട്ടാണ് തീർക്കാൻ സാധിച്ചത്. ഫസ്റ്റ് സ്പെൽ മെയ് 18 മുതൽ 22 വരെയും , സെക്കൻഡ് സ്പെൽ ജൂൺ 1 മുതൽ 19 വരെയും നീണ്ടുനിന്നു . ഈ പ്രതികൂല സാഹചര്യത്തിൽ വേണ്ടത്ര എക്സാമിനേർമാർ ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. എങ്കിലും ജഗദീശ്വരന്റെ കൃപ മൂലം അത് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു. . അതിനുശേഷം റീവാലുവേഷൻ ക്യാമ്പ് ആയിട്ട് 13 -7 -2020 മുതൽ തുടങ്ങി 17 - 7 - 2020 കൊണ്ട് അവസാനിക്കുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിലൂടെ റീവാലുവേഷൻ ക്യാമ്പ് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു. 120 examiner മാരും 12 chief മാരും മൂല്യനിർണ്ണയക്യാമ്പിൽ പങ്കെടുത്തു.