ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/കൂടുതൽ അറിയാൻ..

Schoolwiki സംരംഭത്തിൽ നിന്ന്

1. കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും  : 2009-10 അദ്ധ്യാന വർഷം കേരളാസർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‍ദൂരദർഷൻ ചാനലിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയം എന്ന ടി.വി ഷോയിൽ ബാലികാമഠം സ്‍കൂളിനും പങ്കെടുക്കുവാൻ സാധിച്ചു. കേരളത്തിലെ മികച്ച സൂ‍കൂളിനെ കണ്ടെത്തുന്ന ആ പരിപാടിയിൽ ഈ സ്‍കൂളിന് A + grade കരസ്ഥമാക്കുവാൻ സാധിച്ചു. 8 അദ്ധ്യാപികമാരും 10 വിദ്യാർത്ഥിനികളും പങ്കെടുത്തു. പല സ്‍കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും ഞങ്ങൾക്കു സാധിച്ചു. വിദഗ്തരായ നാലു വിധികർത്താക്കളുടെ വിധി നിർണ്ണയം നല്ല നിലവാരമുള്ളതായിരുന്നു. ഈ പരിപാടിയുടെ പ്രധാനപ്പെട്ട വിധികർത്താക്കളായിരുന്നു എഴുത്തുകാരി ശ്രീമതി. കെ.ആർ മീര, UNICEF India യുടെ പ്രതിനിധിയും മലയാളിയുമായ പീയുഷ് ആന്റണി, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ആർ.വി.ജി. മേനോൻ, പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ എന്നിവർ. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു ഈ പരിപാടി.

2. ദേശീയ ബാലശാസ്ത്ര കോൺഗ്രസ് : ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പ്രൊജക്ട് ചെയ്ത് പതിവായി സ്കൂൾ പങ്കെടുക്കാറുണ്ട്. പല വർഷങ്ങളിലും സംസ്ഥാനതലത്തിൽ A Grade ലഭിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജൂനിയർ വിഭാഗം കരസ്ഥമാക്കുകയും കേരളത്തെ പ്രതിനിധീകരിച്ച് ചണ്ഡീഗഡിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും A Grade കരസ്ഥമാക്കുകയും ചെയ്തു. സൂക്ഷ്മ കാലാവസ്ഥ ,മണ്ണിന്റെ ജലാഗിരണ ശേഷി, ജൈവാംശം ഇവയിൽ പുതയിടൽ എന്ന നാടൻ കൃഷി അറിവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ആണ് ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചത്. ഓരോ വർഷവും മൂന്നു നാലുമാസത്തെ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി, അപഗ്രഥിച്ചാണ് ഓരോ പ്രോജക്ടുകളും നിഗമനം രൂപീകരണത്തിൽ എത്തുന്നത്. ചുറ്റുപാടുകളിൽ ഉള്ള സാധാരണ പ്രശ്നങ്ങൾ പ്രശ്നങ്ങളോ, അറിവുകളോ ആണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്.

3. മാതൃഭൂമി സീഡ്  : ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.

4. മലയാള മനോരമ നല്ലപാഠം : മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിൽ ബാലികാമഠവും പങ്കാളികളാകുന്നു. നാടിനെ നന്മയിലേക്ക് വളർർത്തിയെടുക്കാൻ പ്രാപ്തരായ കുട്ടികളെ വാർത്തെടുക്കാൻ നല്ലപാഠം പരിപാടിയിലൂടെ ഞങ്ങൾക്കു സാധിക്കുന്നു. തുടർച്ചയായി എല്ലാ വർഷവും A+ grade ഉം, ക്യാഷ് അവാർഡും മൊമെൻറ്റൊയും ലഭിക്കുന്നു.