ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/ഹരിത വിദ്യാലയം
കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :
2009-10 അദ്ധ്യാന വർഷം കേരളാസർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ദൂരദർഷൻ ചാനലിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയം എന്ന ടി.വി ഷോയിൽ ബാലികാമഠം സ്‍കൂളിനും പങ്കെടുക്കുവാൻ സാധിച്ചു. കേരളത്തിലെ മികച്ച സൂകൂളിനെ കണ്ടെത്തുന്ന ആ പരിപാടിയിൽ ഈ സ്‍കൂളിന് A + grade കരസ്ഥമാക്കുവാൻ സാധിച്ചു. 8 അദ്ധ്യാപികമാരും 10 വിദ്യാർത്ഥിനികളും പങ്കെടുത്തു. പല സ്‍കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും ഞങ്ങൾക്കു സാധിച്ചു. വിദഗ്തരായ നാലു വിധികർത്താക്കളുടെ വിധി നിർണ്ണയം നല്ല നിലവാരമുള്ളതായിരുന്നു. ഈ പരിപാടിയുടെ പ്രധാനപ്പെട്ട വിധികർത്താക്കളായിരുന്നു എഴുത്തുകാരി ശ്രീമതി. കെ.ആർ മീര, UNICEF India യുടെ പ്രതിനിധിയും മലയാളിയുമായ പീയുഷ് ആന്റണി, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ആർ.വി.ജി. മേനോൻ, പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ എന്നിവർ. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു ഈ പരിപാടി.