ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കണ്ണ് തുറപ്പിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണ് തുറപ്പിച്ച കൊറോണ
                                          - , 

ഒരിടത്ത് ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ചിന്നുവും മിന്നുവും. രണ്ടും ഇരട്ടകുട്ടികൾ ആണ്. ചിന്നു നല്ല വൃത്തിയുള്ള കുട്ടിയാണ്. പ്രകൃതിയെ വൃത്തികേടാക്കുന്നത് അവൾക്ക് സഹിക്കില്ല. ശുചിത്വം എന്നത് അവളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. അവൾ എന്നും രോഗപ്രതിരോധത്തിന് നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കും. പിന്നെ അതിനുവേണ്ട വ്യായാമങ്ങളും ചെയ്യുമായിരുന്നു. എന്നാൽ മിന്നു ഒരു വൃത്തിയും മെനയും ഇല്ലാത്ത കുട്ടിയാണ്. ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം. ചപ്പും ചവറുമൊക്കെ കണ്ടിടത്ത് കൊണ്ടുപോയി ഇടും. അതുകൊണ്ട് മിക്കദിവസവും മിന്നുവിന് അസുഖവും വരുമായിരുന്നു. ഈ സമയത്തായിരുന്നു കൊറോണ (കോവിഡ്-19) എന്ന മാരകരോഗം വന്നത്. ഇതിൻ്റെ പുറകെ ലോക് ഡൌണും. എന്നാൽ ചിന്നു ആ പഴയ ശീലങ്ങൾ മാറ്റിയില്ല. അതുതന്നെ തുടർന്നു. അങ്ങനെ ഒരിക്കൽ മിന്നുവിന് കൊറോണ രോഗം ബാധിച്ചു. ഡോക്ടർ വന്ന് രണ്ടു കുട്ടികളെയും പരിശോധിച്ചു. അതിശയം കൊറോണ വന്ന മിന്നുവിൻ്റെ കൂടെ താമസിച്ച ചിന്നുവിന് കൊറണ ഇല്ല. കുറച്ച് ദിവസത്തിന് ശേഷം രോഗം ഭേദമായി വീട്ടിൽ വന്ന മിന്നു അതിശയത്തോടെ ചിന്നുവിനോട് ചോദിച്ചു "നിനക്ക് എന്തുകൊണ്ടാണ് രോഗം വരാഞ്ഞത്? അത്ഭുതം തന്നെ" അപ്പോൾ ചിന്നു പറഞ്ഞു "ഇത് അത്ഭുതമൊന്നുമല്ല. വ്യക്തിശുചിത്വവും രോഗപ്രതിരോധവും ഉണ്ടെങ്കിൽ ഇതുപോലത്തെ മാരകരോഗം ബാധിക്കൂല്ല". ഇത് കേട്ട മിന്നു ചമ്മിപ്പോയി. മിന്നു ചോദിച്ചു "ഇതുപോലെ ശുചിത്വവും പരിസ്ഥിതി സ്നേഹവും രോഗപ്രതിരോധ ശക്തിയും ഉണ്ടായിരുന്നെങ്കിൽ ഈ കൊറോണ വൈറസ് ബാധിക്കൂല്ല അല്ലേ?" അപ്പോൾ ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു "ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണ മാത്രമല്ല, ഏത് രോഗത്തെയും മറികടക്കാം". അന്നു മുതൽ മിന്നു ഒരു തീരുമാനം എടുത്തു. ഇന്നുമുതൽ ഞാൻ ശുചിത്വമുള്ളവളും രോഗപ്രതിരോധമുള്ളവളും പരിസ്ഥിതി സംരക്ഷിക്കുന്നവളും ആയിരിക്കും. അങ്ങനെ ചിന്നു ചെയ്യുന്നതുപോലെ മിന്നുവും ചെയ്യാൻ തുടങ്ങി.


അജോണ ജോണി
6 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം