ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വിഷയമാണ് രോഗ പ്രതിരോധവും ശുചിത്വവും. കാരണം ഇന്ന് ലോകത്ത് എല്ലാ ജനങ്ങളും ഒരു മഹാമാരിയെ ഭയപ്പെട്ട് പുറത്തിറങ്ങാൻ പോലും കഴിയാതെ സ്വന്തം വീടുകളിൽ കഴിച്ചുകൂട്ടുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കാനുളള പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ്. അതിൽ ഒന്നാമത്തേതാണ് വ്യക്തി ശുചിത്വം. ശുചിത്വം വ്യക്തികളിൽ നിന്നും തുടങ്ങണം എങ്കിലേ വൃത്തിയും ശുചിത്യവുമുളള ഒരു സമൂഹത്തെ വാർത്തെടുക്കാൻ പറ്റുകയുളളു . നമ്മളോരോരുത്തരും വൃത്തിയുള്ളള വസ്ത്രം ധരിക്കുക. വീടിനു പുറത്ത് പോയി തിരിച്ച് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ദേഹശുദ്ധി വരുത്തിയതിനു ശേഷമെ വീടിനുളളിൽ പ്രവേശിക്കാവു. ഇത് ഒരു ശീലമാക്കുന്നത് നല്ലതാണ്. നമ്മൾ നിവസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അഴുക്കുചാലുകളിൽ മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. അതുപോലെ തന്നെ നമ്മൾ കുടിക്കാൻ ഉപയോഗിക്കുന്ന കിണർ വെളളത്തിൽ മാലിന്യം കലരാതെ ശ്രദ്ധിക്കുക . പൊതുസ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾ മുൻകൈ എടുത്ത് നിയന്ത്രിക്കേണ്ടതാണ്. പുഴകളിലേക്കും തോടുകളിലേയ്ക്കും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക. അതുപോലെ തന്നെ ജനങ്ങളിലേക്ക് രോഗം വരാതിരിക്കുന്നതിന് പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് മുൻകൈ എടുത്ത് ചെയ്യേണ്ടതാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതാണ് മനുഷ്യരിന്ന് അഭിമുഖീകരിക്കുന്ന പല പ്രശനങ്ങൾക്കും കാരണം. പ്രക്യതി നമുക്ക് വരദാനമായി നൽകിയ വായു, വെളളം, വൃക്ഷങ്ങൾ എന്നിവയെല്ലാം നമ്മൾ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്തു. വൃക്ഷങ്ങൾ മുറിച്ച് മാറ്റി . തോടുകളിലേക്കും പുഴകളിലേക്കും മലിനജലം ഒഴുക്കിവിട്ടു. നീരുറവകൾ മണ്ണിട്ടു മൂടി അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കി . പാറകൾ ഖനനം ചെയ്യുന്നതിനു വേണ്ടി മലകൾ ഇടിച്ച് നിരത്തി . ഇതെല്ലാം മനുഷ്യർ പ്രകൃതിയോട് ചെയ്ത വലിയ ക്രൂരതയാണ്. അതിൻ്റെ ഫലമായിട്ടാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ നിന്നെല്ലാം പിൻതിരിഞ്ഞ് പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോട് ചേർന്ന് നിന്നു കൊണ്ട് ഈ ആവാസവ്യവസ്ഥയെ വരും തലമുറയ്ക്കായി നമുക്ക് കാത്ത് സൂക്ഷിക്കാം.

അദീന ജോർജ്
8 G ഫാ.ജി.കെ.എം.എച്ച്.എസ്‌ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം