ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ പരിത:സ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ പരിത:സ്ഥിതി


പുകയുന്ന കഠോരഷസ വീഥിയിൽ
എന്തു മർത്യ നീ ഉറ്റുനോക്കുന്നു ?
നിൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ,
ഒറ്റുക്കൊടുമോ അമ്മയെ നീ …..?

ഞാൻ നിനക്ക് പാലൂട്ടി തേനും തന്നു
നീയോയെനിക്ക് കണ്ണീരു മാത്രം തന്നു !
ആ കണ്ണുനീർ തടാകം
  കവിഞ്ഞൊഴുകി,
നിനക്കു തന്നെ ഭീഷണിയായ്
  മാറുന്നുവോ ?

എൻ പൈതലേ , ഒന്നു നില്ക്കുക !
അമ്മ പരിസ്ഥിതി തൻ ഗതി
 മനസ്സിലാക്കുക !
ആളിയെരിയുന്ന തീനാവുകളുടെ
  കരസ്പർശത്തിലോ
നീയെൻ രോദനം അറിയുന്നുണ്ടോ ?


അമ്മതൻ താരാട്ടിന്ന് ഭീകരമാകുന്നു
ആ ശകാരതാരാട്ടിനു മുന്നിൽ
നീ നടുങ്ങിവിറയ്ക്കുന്നുവോ ?

ഹേ മർത്യ ! കർമയോഗി !
അമ്മ തൻ വാക്ക് നിരസിക്കരുതേ ….
നിൻ കർമ്മം തന്നെയല്ലോ ,
നിൻ വിധി നിശ്ചയിക്കുക !

പാലൂട്ടിയ കരങ്ങൾ തന്നെയല്ലോ ,
നീയിന്നു കൊത്തിനോവിക്കുന്നു
നീയെൻ കൈകാലുകൾ വെട്ടുമ്പോൾ
 ഓർമിക്കുക,
ഈ അമ്മതൻ ജീവവായു തന്നെയല്ലോ
 നിന്നിലും പ്രവഹിക്കുന്നത്

ഈ ലോകമൊക്കെയും നിൻ
  സഹോദരങ്ങളല്ലയോ?
പിന്നെന്തിനീ കലാപം , വിദ്വേഷം ?
ചതിയും വഞ്ചനയും തിങ്ങികൂടുമ്പോൾ
ഈ അമ്മ നോക്കിനില്ക്കുമോ ?

വറ്റിവരണ്ട കണ്ഠമാണെങ്കിലും,
നിറഞ്ഞൊഴുകുന്ന മിഴികളുണ്ടെങ്കിലും,
വിഷാണുക്കൾ നിറഞ്ഞ് പൊട്ടിയൊലിക്കുന്ന തനുവാണെങ്കിലും
ഞാൻ നിന്നെ ശകാരിക്കുവാൻ
  മറന്നുവെന്നോ ?

ഒരമ്മതൻ കുഞ്ഞിന് ശാസനമേകുന്ന
  പോൽ ഞാൻ
നിനക്ക് പല ശാസനങ്ങളും നൽകി ,
ഈ ശാസനമാകുന്ന
 മഹാമാരികൾക്കിടയിലും നീ
   ഓർക്കുക,
നിൻ നന്മയ്ക്കുവേണ്ടി തന്നെയല്ലോ
 ഞാൻ നിന്നെ ശകാരിക്കുന്നത്!

മഹാമാരികളേക്കാൾ വേഗം
   പടർന്നുപരക്കുന്ന
വ്യാജവാർത്തകളും തോളിലേറ്റി
നീ തന്നെ നിനക്ക്
  കെണിയൊരുക്കുന്നുവോ ?

 ഇനിയും നിപ്പ വരും ,കൊറോണ വരും,
അതിനിടയിലൊരു പ്രളയവും വരും
അപ്പോഴൊക്കെയും അതിജീവനം
  നിനക്ക് തുണയാകട്ടെ
ഈ അമ്മതൻ അനുഗ്രഹം
   എന്നുമുണ്ടാകും

ഒടുവിൽ തെറ്റുതിരുത്തി കലാപമടക്കി
നിങ്ങൾ വീണ്ടും അതിജീവിക്കും
അതിജീവിക്കണം എന്ന
 പ്രാർത്ഥനയുമായ്
ഒരമ്മതൻ ആത്മാവിൻ തേങ്ങൽ….!


 



എയ്ഞ്ചൽ റോസ് പോൾ
9 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത