ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ കുപ്പയാവുന്ന കുപ്പി

Schoolwiki സംരംഭത്തിൽ നിന്ന്
കുപ്പയാവുന്ന കുപ്പി

ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളത്തിൻ്റെ നിർമാണവും വില്പനയും അന്വോഷിക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണല്ലോ പ്ലാസ്റ്റിക് കുപ്പിവെള്ളം ഭൂമിക്കും പരിസ്ഥിതിക്കു ' ഉണ്ടാക്കുന്ന ദോഷങ്ങൾ അറിഞ്ഞോളു കുടുംബത്തോടൊപ്പം റസ്റ്റോറൻ്റിൽ ഇരിക്കുകയാണ് അഭിജിത്ത് വെയ്റ്റർ മെനു കാർഡുമായി വന്ന് നാല് പ്ലാസ്റ്റിക് കുപ്പികൾ മേശപ്പുറത്ത് വച്ചു ഭക്ഷണത്തിന് ഓർഡർ നല്കിയതിനു ശേഷം അച്ഛൻ ചോദിച്ചു റെസ്റ്റോറൻ്റിലെ വെള്ളം കുടിക്കാൻ പറ്റിയതല്ലെന്ന് സമ്മതിക്കുകയാണോ? കാര്യം മനസിലാവാത്ത വെയ്റ്ററോട് അച്ഛൻ വിശദീകരിച്ചു.കസ്റ്റമേഴ്സി ന് ശുദ്ധജലം നല്കേണ്ടത് നിങ്ങളുടെ കടമയാണ് പിന്നെ എന്തിനാണ് ഈ പ്ലാസ്റ്റിക് കുപ്പിവെള്ളം ? തട്ടിപ്പ് നടക്കില്ലെന്നറിഞ്ഞ വെയറ്റർ കുപ്പികൾ നിരികെ എടുത്തു. അനാവശ്യമായി കുപ്പിവെള്ളം കുടിക്കുന്ന ശീലം പലർക്കും ഉണ്ട്.സമ്പന്നനും ആരോഗ്യത്തെക്കുറിച്ച് ബോധവാനും ആണ് എന്ന് പരസ്യപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യം പ്ലാസ്റ്റിക്ക് കുപ്പികൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ മനസിലാക്കിയാൽ പ്ലാസ്റ്റിക് കുപ്പി" വള്ളം കുടിക്കുന്നവർ ഭൂമിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന ആഘാതം തിരിച്ചറിയാം ലോകമൊട്ടാകെയുള്ള ഏകദേശ കണക്കു പ്രകാരം ഒരു ലിറ്ററിൻ്റെ 30000 കോടി എണ്ണമാണ് വർഷം തോറും വിറ്റഴിയുന്നത്.ഒരു ലിറ്റർ വെള്ളം കുപ്പിയിലാക്കാൻ 7 ലിറ്റർ വെള്ളം വേണം. ഫാക്ടറി പ്രവർത്തനത്തിനും കൂളിങ് സംവിധാനത്തിനും മറ്റുമാണ് ഈ വെള്ളം ആവശ്യമായി വരുന്നത് 30000 കോടി പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മിക്കാൻ 10 കോടി ബാരൽ എണ്ണ വേണം 77 ലക്ഷം കാറുകൾക്ക് ഒരു വർഷം ഓടുന്നതിനു ചെലവാകുന്ന എന്നയാണ് ഇത് 'ഒരു ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മിക്കുമ്പോൾ ഒരു ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ കലരും ഒരു കുപ്പി ക്ക് 562 ഗ്രാം എന്ന തോതിൽ ഹരിത ഗൃഹ വാതകം അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്നു. കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഗതാഗതം ഉണ്ടാക്കുന്ന ഇന്ധനനഷ്ടവും അന്തരീക്ഷ മലിനീകരണവും വേറെയാണ ഒരുലിറ്റർ പൈപ്പ് വെള്ളം ഉത്പാദിപ്പിക്കാൻ ആവശ്യമായ ഊർജത്തേക്കാൾ രണ്ടായിരം മടങ്ങ് കൂടുതൽ ഊർജ ജം ഒരു ലിറ്റർ കുപ്പിവെള്ളം ഉണ്ടാക്കാൻ വേണ്ടി വരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞാൽ ഓരോ വർഷവും ഉപേക്ഷിക്കുന്ന 30000 കോടി പ്ലാസ്റ്റിക് കുപ്പികളുടെ 30% മാത്രം പുന: ചംക്രമണത്തിനായി കിട്ടുന്നത്. ബാക്കി 70% വർഷം തോറും ഭൂമിക്ക് ഭാരമായി പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിച്ച് ആവാസവ്യവസ്ഥയെ അവതാളത്തിലാക്കുന്നു. ജീവജാലങ്ങൾക്ക് ഭീഷണിയാവുന്നു. ഒരു പ്ലാസ്റ്റിക് കുപ്പി സ്വയം നശിക്കാൻ 700 വർഷംഎടുക്കും എന്നതും ഓർക്കുക. ബോട്ടിലുകൾ കണ്ടു പിടിച്ചതോടെ മിനറൽ വാട്ടർ വ്യവസായം തുടങ്ങി നടപ്പർആരംഭകാലം തൊട്ട് കുടിച്ചിരുന്ന ധാതു സമൃദ്ധമായ വെള്ളം രോഗങ്ങൾ ഉണ്ടാക്കും എന്ന ഭയം പ്രചരിപ്പിച്ചതിലൂടെയാണ് പ്ലാസ്റ്റിക് കുപ്പി വ്യവസായം വളർന്ന് പന്തലിക്കുന്നത്

ദർശന സഹദേവൻ
8 A ഫാ .ജി .കെ .എം .ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം