ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രപഞ്ചം ഒരു വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചം ഒരു വരദാനം
     നമ്മുടെ ആധുനിക ലോകത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ നേരിടുന്ന ഒന്നാണ് പരിസ്ഥിതി പ്രശ്നം.പ്രപഞ്ചം ദൈവത്തിന്റെ ദാനമാണ്. അത് കാത്ത് സൂക്ഷികേണ്ട ഉത്തരവാദിത്വം മനുഷ്യരുടെതാണ് .എന്നാൽ അത്യാഗ്രഹികളായ മനുഷ്യർ ഭൂമിയെ വീണ്ടും വീണ്ടും ചൂക്ഷണം ചെയ്യാൻ തുടങ്ങി .അത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. എല്ലാത്തിനും കാരണം നമ്മൾ തന്നെയാണ് .നമ്മുടെ സ്വകാര്യവശ്യങ്ങൾക്കും ,പണത്തിനും വേണ്ടി കുന്നുകളും ,വയലുകളും നിരത്തിയും നികുത്തിയും.മരങ്ങൾ വെട്ടിയുമൊക്കെ നമ്മൾ വലിയ വലിയ ഫ്ലാറ്റുകളും , ഫാക്ടറികളും പണിതു .അതിലെ മാലിന്യങ്ങൾ കാരണം നമ്മുടെ നദികളിലേ ശുദ്ധജലം നശിച്ചുപോകുന്നു ,ഇതു മൂലം മീനുകളുടെയും മറ്റു സസ്യജാലങ്ങളുടെയും ജീവന് ഭീക്ഷണിയാകുന്നു .മണ്ണ് നശികുന്നതുമൂലം സകല ജീവജാലങ്ങൾക്കും അത് നിലനിൽപിന് ഭിഷിണിയാകുന്നു.ശുദ്ധവായുലഭിക്കാതാകുന്നു .ഇതെല്ലാം മൂലം വേദനതിങ്ങുന്ന പ്രകൃതി നമ്മളോരോരുത്തരോടും ചോദിക്കാൻതുടങ്ങും "ഞാൻ നിങ്ങളോട് എന്താണ് ചെയ്തത് എന്നെ ഇങ്ങനെ ദ്രോഹിക്കാൻ ?". പ്രകൃതി നമ്മോട് ഇങ്ങനെ ചോദിച്ചത്തിച്ചത്തിന്റെ ഉദാഹരമാണ് നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പ്രളയം. ഇവയ്ക്ക് ഒരു പരിഹാരം മാത്രമേ ഉള്ളു. സ്നേഹിക്കുക പ്രകൃതിയെന്ന നമ്മുടെ അമ്മയെസംരക്ഷിക്കുക .പറ്റുമെങ്കിൽ മരങ്ങൾനടുക ,നട്ടിലേലും വെട്ടാതിരിക്കുക ........


ROSHNA PHILOMINA K.J.
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം