ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിതിയെ പരാമര്ശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത്.ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.

പരിസ്ഥിതി നശീകരണം എന്നാൽ, പാഠം, ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ, മരങ്ങൾ, മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ, ഇവയെ ഇടിച്ചു നിരപ്പാക്കുക, പുക മൂലമുള്ള അന്തരീക്ഷ ങ്ങൾ മലിനീകരണം അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം,  ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക വസ്തുക്കളിൽ നിന്നുള്ള ഈ വേസ്റ്റ്.
വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കാൻ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷണം നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി നശീകരണം
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിഷയമാണ്. അതിനാൽ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.....


Rumaina Fars V.s
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം