ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നമ്മുടെ അമ്മ

പരിസ്ഥിതി നമ്മുടെ അമ്മയാണ് ഒരമ്മ തൻ്റെ മക്കൾക്ക് ആവശ്യമായ എല്ലാം നൽകുന്നത് പോലെ നമ്മുടെ അമ്മയായ പരിസ്ഥിതിയും നമുക്ക് വേണ്ടതെല്ലാം 'നൽകുന്നു നമുക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണം, ജലം, വായു അങ്ങനെ പലതും പരിസ്ഥിതി താൻ ചെയ്യേണ്ട കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു.എന്നാൽ മനുഷ്യർ ,അതായത് നാം ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യുന്നില്ല. ദൈവം പ്രകൃതിയെയും മറ്റു പക്ഷിമൃഗാതികളെയും സൃഷ്ടിച്ച് അതിൻ്റെ എല്ലാ അധികാരം നമുക്ക് നൽകി. ദൈവം അധികാരം നൽകിയത് പ്രകൃതിയെ നശിപ്പിക്കാനല്ല ,മറിച്ച്, സംരക്ഷിക്കാനാണ്.അത് നമ്മുടെ ഉത്തരവാദിത്വമാണ് അത് നാം മനസ്സിലാക്കിയിട്ടില്ല. അതിൻ്റെ ഫലമാണ് നാം അനുഭവിക്കുന്നത്. നാം പ്രകൃതിയെ ചൂഷണം ചെയ്ത് അതിനെ ഇല്ലാതാക്കുന്നു. പ്രകൃതിയെ ഇല്ലാതാക്കി കൊണ്ട് നാം നമ്മുടെതായിട്ടുള്ള ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ നാം പ്രകൃതിയോട് ചെയ്യുന്നതിന് രണ്ട് ഇരട്ടിയായി പ്രകൃതി നമ്മോട് തിരിച്ചടിക്കുന്നു. എന്നിട്ടും നാം മനസ്സിലാക്കുന്നില്ല. എന്തിനാണ് നമുക്ക് ഉപകാരം മാത്രം ചെയ്യുന്ന പ്രകൃതിയെ നശിപ്പിക്കുന്നത്.ഇന കാലഘട്ടത്തിലെ കുട്ടികൾക്ക് മണ്ണ് എന്തെന്നോ പ്രകൃതി എന്തെന്നോ അറിയില്ല. കാരണം ഈ കാലഘട്ടം സാഹചര്യം എല്ലാം അങ്ങനെയാണ്. കാരണം അവർ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിച്ചത്.നമുക്ക് പ്രകൃതിയെ മനസ്സിലാക്കാം അതിനെ സംരക്ഷിച്ച് വരും തലമുറയ്ക്ക് പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത് നമുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാം

അനീന ആന്റണി പി എ
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം