ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ജീവിക്കാം പരിസ്ഥിതിയെ നോവിക്കാതെ
ജീവിക്കാം പരിസ്ഥിതിയെ നോവിക്കാതെ
പരിസ്ഥിതിയുമായി ഇണങ്ങി ചേരുമ്പോഴാണ് യഥാർത്ഥത്തിൽ മനുഷ്യൻ മനുഷ്യൻ ആവുന്നത്. നാം ജനിച്ചുവീഴുന്നത് മുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ് പരിസ്ഥിതി. യാഥാർത്ഥ്യബോധമുള്ള ഒരു മനുഷ്യ മനസ്സിന് പരിസ്ഥിതി എന്നത് ഒരു വികാരത്തിനും അപ്പുറമാണ്. ആ വികാരങ്ങളെ സ്നേഹത്തിലൂടെയും ലാളിത്യത്തിലൂടെയും വളർത്തിയെടുക്കും പോൾ അവനും പരിസ്ഥിതിയും നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തിയത്. ഈ വാക്കുകൾ പറഞ്ഞുകൊണ്ട് ഞാൻ നിങ്ങളോട് അൻപത് വർഷം പുറകോട്ടു ചിന്തിക്കാൻ ആവശ്യപ്പെടുന്നു. ഒരുപക്ഷേ നൂറിൽ 10% ആളുകൾക്കു പോലും ചിന്തിക്കാനാവില്ല. കാരണം പുരോഗതി ഇല്ലാത്ത പരിസ്ഥിതി. എന്നാൽ അന്ന് പ്രകൃതി എന്തെന്ന് നാം അറിഞ്ഞു നമുക്ക് മുൻപുള്ള തലമുറ അറിഞ്ഞു. മാലിന്യ വിമുക്തമായ, ശുദ്ധവായു ഉള്ള പ്രകൃതി, പരിസ്ഥിതി. മനുഷ്യന് ആവശ്യമുള്ളതെല്ലാം പരിസ്ഥിതിയിൽ നിന്ന് തന്നെ ലഭിച്ചു. പുക വിമുക്തമായ പരിസ്ഥിതി.ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന പരിസ്ഥിതി. കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിൽ ജീവിക്കുന്ന നമുക്ക് എന്ത് പ്രകൃതി, എന്തു പരിസ്ഥിതി, എന്ത് പച്ചപ്പ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. ആ ദോഷം മനുഷ്യനിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു ദുരന്തങ്ങളും, വേദനകളും, സഹനങ്ങളും, ആഞ്ഞടിക്കുന്നു. ഇതിനും കാരണം മനുഷ്യൻ തന്നെ. മനുഷ്യമനസ്സിനെ ക്രൂര മനസ്ഥിതി പരിസ്ഥിതി എന്ന അമ്മയുടെ ഹൃദയത്തിൽ കഠാര കൊണ്ട് കുത്തിനോവിച്ചു. മരങ്ങൾ മുറിച്ചു, ഫാക്ടറികൾ പണിഞ്ഞു, കൂറ്റൻ കെട്ടിടങ്ങൾ സ്ഥാപിച്ച, ശുദ്ധ ജല ഉറവിടങ്ങൾ മലിനമാക്കി എന്തിനു കാവുകൾ ഇല്ലാതാക്കി പലതും ഇന്നത്തെ തലമുറയ്ക്ക് കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഈ തലമുറയിൽ കാവ് കണ്ടവർ എത്രപേർ ഉണ്ടാകും. ഇതുപോലെ പലതും. മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് മുൻപിൽ പരിസ്ഥിതി വൃത്തിഹീനമായി. സമുദ്രങ്ങളും, പുഴകളും, അരുവികളും, ചപ്പുചവറുകൾ നിക്ഷേപിക്കുന്ന അഴുക്കുചാലുകൾ ആക്കി. തണലും തുണയും ആയിരുന്ന മരങ്ങളെ നാം നമ്മുടെ കുരുട്ടു ബുദ്ധിയിൽ കച്ചവടമാക്കി തീർത്തു. അവിടെയും വഴിയാധാരമായത് നിലാരംഭരായ നിസ്സഹായരായ ഒരുപിടി ജീവജാലങ്ങൾ. കൂടാതെ ഒരു പിടി നിരപരാധികളായ പാവം മനുഷ്യ മക്കളും മാത്രം. ഇന്ന് പുഴകൾ പലതും നിലച്ചു. മഴക്ക് താളം ഇല്ലാതായി. എന്നിട്ടും സ്വാർത്ഥരായ മനുഷ്യർ പഠിച്ചില്ല. ഇന്ന് പുതുതലമുറയ്ക്ക് വയൽ എന്ത് കൃഷി എന്ത് എന്ന് അറിയില്ല. അത്രയ്ക്കും അകലം നാം പ്രകൃതിയുമായി പാലിച്ചു കഴിഞ്ഞു. ഇന്ന് മണ്ണിൽ കാൽ ചവിട്ടാത്ത ആളുകളാണ് കൂടുതൽ ഡെവലപ്പിങ് എന്ന ഇംഗ്ലീഷ് പദത്തിന് അടിമപ്പെട്ട കോൺക്രീറ്റ് മുറ്റത്തെ വിരിച്ച് പ്രകൃതിയെ നാം പിന്നെയും അടിച്ചമർത്തി മണ്ണ് എന്നത് ഒരു ചീത്ത നീചമായ വസ്തുവായി അഭിസംബോധനചെയ്ത് മനുഷ്യമനസ്സ്. എന്നാൽ ആ മണ്ണിലാണ് നാം മരണം അടയുമ്പോൾ അലിഞ്ഞുചേരുന്ന എന്ന സത്യം നാം അറിയാതെ പോകുന്നതാണോ. ഇത്തരം സ്ഥിതി ഗതിയിലേക്ക് മാറിക്കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണമെന്നത് അതിനെ നശിപ്പിക്കാൻ ഇരിക്കുകയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അതുമായി ഇണങ്ങി ജീവിക്കൽ. മലിനീകരണം, ശുദ്ധജലക്ഷാമം, കാലാവസ്ഥാവ്യതിയാനം, ഇതുപോലുള്ള പ്രശ്നങ്ങൾ കാരണം ഇന്ന് പലയിടത്തും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിവരുന്നു. നമുക്കും പങ്കാളി ആവാംപ്രകൃതിയെ സംരക്ഷിക്കാം, അതിജീവിക്കാം, സ്നേഹിക്കാം. നാളത്തെ പരിസ്ഥിതി പരിപാലനത്തിന്റൈ പ്രതിനിതിയാവാം. ഒരു തൈ നടാം നാളേക്ക് വേണ്ടി.ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം പോലെ നമ്മളോരോരുത്തരും പരിസ്ഥിതിയെ സ്നേഹിക്കണം, പരിപാലിക്കണം. ജയ്ഹിന്ദ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം