ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ജീവന്റെ വില

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ വില

ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട ഒരു വിഷയമാണ് "ശുചിത്വം ". ശുചിത്വം എന്നത് ഒരു ജനത യുടെ സംസ്‍കാരത്തിന്റെ ഭാഗം കൂടി ആണ്. വ്യക്തി ശുചിത്വം പരമ പ്രധാനം എന്ന് പറയുന്നത് ഒരു വ്യക്തിയെ നാം അംഗീകരിക്കുന്നത്തിനു ശുചിത്വം ഒരു ഭാഗമായും മാറാറുണ്ട്.

മനുഷ്യനിലെ ശുചിത്വം അവനെ പല രോഗത്തിൽ നിന്നും അകറ്റി നിർത്തുകയും അവന്റെ ആയുസിനെ കൂടുതൽ ദൃഡപെടുത്തുകയും ചെയ്യാറുണ്ട്. വ്യക്തി ശുചിത്വം നമ്മുടെ രോഗപ്രതിരോധാശേഷി വർധിപ്പിക്കുന്നു. ചുറ്റുപാടും ഉള്ള നമ്മുടെ വിടും പരിസരവും ശുചിയായി സൂക്ഷിക്കാൻ നാം ശ്രമിക്കുകയാണെകിൽ ഒരു പക്ഷെ നമ്മുടെ കുടുംബം ആണുവിമുകതമാക്കാൻ നമ്മുക്ക് കഴിയ

ഏതിന്റെയും അടിസ്ഥാനo എന്നു പറയുന്നത് കുടുംബം ആണ്. അടിത്തറ നന്നായാൽ ഭവനം നന്നാകും. കുടുംബം നന്നായാൽ ഈ സമൂഹo നന്നാക്കാൻ ഒരു പക്ഷെ നമ്മുക്ക് സാധിക്കും. ലോകo ഇന്ന് വരെ കാണാത്ത മഹാമാരിയായ covid ജനതയെ മുഴുവൻ നശിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്നത് ഇത് തന്നെ ആണ്. ശുചിത്വം പാലിക്കുക. സാമൂഹിക അകലം ഒരു പരിധി വരെ രോഗം വരാതിരിക്കാൻ നമ്മെ സഹായിക്കും. ജാഗ്രതയാണ് വേണ്ടത്. കരുതലോടെ മുന്നേറാൻ നമ്മുക്ക് ശ്രമിക്കാം.

' ജീവിക്കാൻ വേണ്ടത് പണവും സ്വത്തുമല്ല. ജീവനാണ്. ജീവനുണ്ടക്കിലേ ജീവിതമുള്ളു. '


Jain Nayana
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം