ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന കോവിഡ് 19. ഇതിന്റെ ഉറവിടം ചൈനയിലെ വുഹാൻ എന്ന് പ്രവിശ്യയിലാണ്. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാളും ലോകമൊന്നാകെ വരിഞ്ഞു മുറുക്കിയ ഒരു മഹാവ്യാധിയായി കോവിഡ് 19 മാറിക്കൊണ്ടിരിക്കുന്നു. കോവിഡ് 19 എന്ന ഈ മഹാവ്യാധിയെ ചെറുത്തു തോൽപ്പിക്കുവാൻ ലോകമൊന്നാകെ ആശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് " ബ്രേക്ക് ദ ചെയിൻ". ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിശുചിത്വവും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നതാണ്. " ബ്രേക്ക് ദ ചെയിൻ" എന്ന ഈ പദ്ധതിയോട് എല്ലാവരും വളരെ നല്ല രീതിയിൽ തന്നെ സഹകരിക്കുന്നുണ്ട്. ഇവിടെ ജാതിയോ, മതമോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വലിയവനെന്നോ, ചെറിയവനെന്നോ ഇല്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ ഭാരതത്തിന്റെ താണ്. നമ്മുടെ പ്രതിജ്ഞയിൽ ഉള്ളതുപോലെ തന്നെ എല്ലാ ഭാരതീയരും നമ്മുടെ സഹോദരി സഹോദരന്മാരാണ് എന്നുള്ളത് ഇന്ന് നാം ഓരോരുത്തരും ജീവിച്ചു കാണിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താറുമാറായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും സമ്പത്തിനെക്കാളും മനുഷ്യജീവന് വില കൽപ്പിക്കുന്ന ഒരു ശക്തമായ ഗവൺമെന്റ് ഉള്ളതിൽ നാം അഭിമാനിക്കണം. ഇവിടെ നമ്മൾ ഓർക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മുടെ ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ജനപ്രതിനിധികൾ, വോളണ്ടിയേഴ്സ്, മാധ്യമപ്രവർത്തകർ, ആശാവർക്കേഴ്സ് എന്നിങ്ങനെ വലിയൊരു വിഭാഗം തന്നെ ഒറ്റക്കെട്ടായി കോവിഡ്19നെ പ്രതിരോധിക്കാൻ രംഗത്തുണ്ട്. ഈ ദുരിതപൂർണ്ണമായ സാഹചര്യത്തിലും ഒരു ആള് പോലും പട്ടിണി കിടക്കരുത് എന്ന നമ്മുടെ ഗവൺമെന്റിന്റെ തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്. സമ്പദ് വ്യവസ്ഥയിൽ മുൻപന്തിയിൽ നിൽക്കുന്ന ലോകരാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്ന ഈ വേളയിൽ, നമ്മുടെ കൊച്ചു കേരളത്തിന് ഈ മഹാമാരിയെ നിയന്ത്രിച്ചു നിർത്തുന്നതിൽ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. അതിനായി പ്രയത്നിച്ച ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ഓഖി, നിപ്പ, രണ്ട് പ്രളയങ്ങൾ ഇതെല്ലാം അതിജീവിച്ച നമ്മളോരോരുത്തരും കോവിഡ്19 എന്ന ഈ മഹാമാരിയെയും ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം