ഫലകം:എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ശുചിത്വകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പെരുമഴക്കാലം

<
മിന്നു മുയലിനെ മക്കളാണ് മിട്ടുവും ചിക്കു വും .അവർ വലിയ ഒരു മാളത്തിൽ ആണ് താമസിച്ചിരുന്നത്. മിട്ടുവും ചിക്കുവും അമ്മ പറയുന്നത് ഒന്നും അനുസരിക്കില്ല .മിട്ടു വിനും ചിക്കുവിനു വേണ്ട ആഹാരം ഒക്കെ മിന്നു മുയൽ മാളത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിനാൽ മിട്ടു വും ചിക്കുവും എപ്പോഴും തിന്നും എന്നും ഉറങ്ങിയും മടിയന്മാരായി മാളത്തി നകത്ത് കഴിഞ്ഞുകൂടി. അങ്ങനെ ഇരിക്കുകയാണ് മഴക്കാലം വന്നത്. മഴയോ മഴ ....മഴ.... പെരുമഴ തന്നെ . മിന്നു മുയലിന്റെ മാളത്തിൽ അകത്തും വെള്ളം നിറഞ്ഞു. അവർക്ക് പുറത്തിറങ്ങാൻ പോലും പറ്റാതായി. മാളത്തിനകത്ത് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ഒക്കെ നനഞ്ഞു .പച്ചക്കറികളും മറ്റും എല്ലാം ചീഞ്ഞു. മിട്ടു വിനും ചിക്കനും വിശപ്പ് സഹിക്കാൻ പറ്റാത്ത ഇരിക്കുകയില്ല ഇല്ല, അവർ ചീറ്റ് ആയ പച്ചക്കറികൾ തിന്നാൻ തുടങ്ങി. അപ്പോൾ അമ്മ മുയൽ പറഞ്ഞു, മക്കളെ, ചീത്തയായ ഭക്ഷണം കഴിക്കല്ലേ, രോഗം വരും . പക്ഷേ അവൻ ഉണ്ടോ കേൾക്കുന്നു. അവർ അത് മുഴുവനും തിന്നു, ചെളി വെള്ളവും കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വയറുവേദനയും, ഛർദിയും തുടങ്ങി. വയറിളക്കവും ചർദ്ദിയും മൂലം മിട്ടു വും ചിക്കുവും അവശരായി. മിന്നു മുയൽ മക്കളുടെ അവസ്ഥകണ്ട് തിമിർത്തുപെയ്യുന്ന മഴ പോലും വകവയ്ക്കാതെ മൂങ്ങ വൈദ്യരെ വിളിക്കാൻ പുറത്തേക്ക് ഓടി. അവൾ ഓടിയോടി വൈദ്യരുടെ വീട്ടിലെത്തി. വൈദ്യർ നല്ല ഉറക്കത്തിലായിരുന്നു. എന്നാലും മിന്നു വിൻറെ കരച്ചിൽ കണ്ട് മൂങ്ങ വൈദ്യരും അവളുടെ കൂടെ വീട്ടിൽ വന്നു.വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ വൈദ്യർക്ക് അവരുടെ രോഗത്തിന് കാരണം മനസ്സിലായി. ചീന പച്ചക്കറികളുടെ നാറ്റവും, ചെളിയും, ഈച്ചയും, കൊതുകും കാരണം വൈദ്യർക്ക് മാളത്തിനുള്ളിൽ നിൽക്കാൻ പറ്റിയില്ല. നിങ്ങൾ ഉടനെ ഇവിടെ നിന്ന് താമസം മാറിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകും.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കേടായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത് .മലിനജലം കുടിക്കരുത് ംനിങ്ങൾ രണ്ടുപേരും ഇത്രയും വലുതായില്ലേ ,എന്നിട്ടും ഇതൊന്നും അറിയില്ലേ. മടിയന്മാർ ആകാതെ കഴിയുന്ന ജോലികൾ ചെയ്യണം. മാളത്തിനു പുറത്ത് നിങ്ങൾ കുറച്ച് കല്ലുകൾ അടുക്കിരുന്നെങ്കിൽ മാളത്തിനകത്ത് വെള്ളം കയറും ആയിരുന്നോ? വൈദ്യരുടെ ചോദ്യങ്ങൾക്കുമുന്നിൽ മിട്ടു വിനും ചിക്കുവിനും ഒന്നും പറയാൻ പറ്റിയില്ല. മൂങ്ങ വൈദ്യർ അവർക്ക് തിന്നാൻ കുറച്ച് പച്ചിലമരുന്ന് കൊടുത്തു . അത് കഴിച്ചപ്പോൾ അവരുടെ ക്ഷീണം മാറി. അവരെല്ലാവരും കൂടി വൈദ്യരുടെ വീട്ടിലേക്ക് പോയി.രണ്ടുദിവസം മരുന്നു കഴിച്ചപ്പോൾ അവർക്ക് നല്ല സുഖമായി. എന്നിട്ട് അവർ സ്വന്തം വീട്ടിൽ തിരിച്ചെത്തി. അമ്മയോടൊപ്പം മിട്ടു വും ചിക്കുവും വീടും പരിസരവും വൃത്തിയാക്കി.അമ്മ പറയുന്നത് അനുസരിച്ച് നല്ല കുട്ടികളായി ജീവിച്ചു.

അധീന ജി എൽ
2 ബി എൽ എം എസ് എൽ പി എസ് മേയ്‌പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ