പ്രമാണം:WhatsApp Image 2022-06-25 at 11.01.25 AM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,361 × 907 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 149 കെ.ബി., മൈം തരം: image/jpeg)

2022-23 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം1/6/2022 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.30/5/2022 തിങ്കളാഴ്ച 10.30ന് സ്കൂളിൽ വച്ച് പ്രഥമാദ്ധ്യാപിക ഐ. ബി.ബിന്ദുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രവേശനോത്സവത്തിന് വേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.30/5/2022 ചൊവ്വാഴ്ച 11 മണിക്ക് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, SMC, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, സ്കൂൾ മാനേജർ,MPTA അംഗങ്ങൾ, എന്നിവർ ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടന ത്തിന്റെ തൽസമയ സംപ്രേക്ഷണം കുട്ടികൾക്ക് കാണാനുള്ള അവസരം സ്കൂളിൽ ഒരുക്കിയിരുന്നു. സ്കൂളിലെത്തിയ കുട്ടികളെയും രക്ഷകർത്താക്കളെയും NCC, SPC, JRC അവരുടെ യൂണിഫോമിൽ സ്കൂൾ പ്രവേശന കവാടത്തിൽ വച്ച് സ്വീകരിച്ച് ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു.
പ്രവേശനോത്സവ പൊതുസമ്മേളനം സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി പിടിഎ പ്രസിഡന്റ് ശ്രീ.ജി.ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജെ. ബി. ബിന്ദുകുമാരി സ്വാഗതം ആശംസിച്ചു ബഹുമാനപ്പെട്ട കൊട്ടാരക്കര നഗരസഭ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. ജോജി.പി.വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. ജെ.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബിജോയ്നാഥ്.എൻ.എൽ, മാതൃസമിതി പ്രസിഡന്റ് ശ്രീമതി പ്രിൻസി,പൂർവ്വവിദ്യാർത്ഥി പ്രതിനിധി ശ്രീ.അനിൽ ETC, സീനിയർ അസിസ്റ്റന്റ് ശ്രീ. പി. ആർ.ഗോപകുമാർ വിദ്യാർത്ഥി പ്രതിനിധികളായ നവജ്യോത് കൃഷ്ണ, അക്ഷയ്കൃഷ്ണൻ, സുബിൻസുനിൽ, എന്നിവരും അദ്ധ്യാപക പ്രതിനിധികളായ വെർജീലിയ മേരി ജോർജ്ജ്, ഡി.കെ.ശ്രീ.ചന്ദ്രകുമാർ എന്നിവരും ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി കെ ഹർഷരാജ് കൃതജ്ഞത അറിയിച്ചു.


സ്കൂളിന്റെ ചരിത്രവും കഴിഞ്ഞവർഷത്തെ മികവാർന്ന പാഠ്യപാഠ്യേതര പ്രവർത്തനവും ഡിജിറ്റൽ പ്രസേന്റ്റേഷൻ ഉം സ്കൂളിലെ little kites അംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.CWSN കുട്ടികളായ ഹന്നമോനച്ചൻ, ഗോപു കൃഷ്ണ എന്നിവരുടെ നൃത്തവും കാശിനാഥിന്റെ musical fusion പ്രോഗ്രാമും സദസ്സിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് അർഹമായി. നവാഗത വിദ്യാർത്ഥിനിയായ കാർത്തികയുടെ(5std)ഗാനവും സ്കൂൾകുട്ടികളുടെ പ്രവേശനോത്സവ ഗാനവും വർണ്ണ കുടയുമായി എത്തി അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:03, 25 ജൂൺ 202211:03, 25 ജൂൺ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,361 × 907 (149 കെ.ബി.)39019 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-06-25_at_11.01.25_AM.jpg&oldid=1815298" എന്ന താളിൽനിന്ന് ശേഖരിച്ചത്